പുതുവത്സരത്തിലെ സൗഹൃദവും സാംസ്കാരികവും മെച്ചപ്പെടുത്തുന്ന WMC അമേരിക്ക റീജിയൻ & ഫ്ലോറിഡ പ്രൈം പ്രൊവിൻസ് ടാമ്പ വിരുന്നിന് ഒരുക്കം

ടാമ്പ, ഫ്ലോറിഡ — ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യബോധവും മനുഷ്യസൗഹൃദവും ഉയർത്തിപ്പിടിക്കുന്ന World Malayalee Council, അതിന്റെ America Region & Florida Prime Province മുഖേന, പുതുവത്സരത്തിന്റെ സന്തോഷം പങ്കിടുന്ന ഒരു മനോഹര വേദി ഒരുക്കുന്നു.
‘Santa’s After Party 2026’ എന്ന പേരിൽ നടക്കുന്ന ഈ മുഖ്യ പരിപാടി 2026 ജനുവരി 17, ശനിയാഴ്ച, വൈകുന്നേരം 5 മണിക്ക്, വാൽറിക്കോയിലെ Sacred Heart Knanaya Catholic Community Center-ൽ അരങ്ങേറും.

WMC Global President Dr. Babu Stephen മുൻനിരയിൽ നിന്നു നയിച്ചു കൊണ്ട് America Region President – Blesson Mannil, WMC Florida Prime Province President Caroline Blesson
ആത്മവിശ്വാസത്തോടെ നയിക്കുന്ന ഈ വർഷത്തെ പുതുവത്സര സംഗമം, അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും കൂട്ടായ്മയ്ക്കും ഒരു ശക്തമായ പ്രഖ്യാപനമാകും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ WMC ലോകമെങ്ങും നടപ്പാക്കുന്ന സമഗ്ര, സാംസ്കാരിക, മനുഷ്യസേവന പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് ഈ ആഘോഷവും.

മനുഷ്യൻ ഏത് മതത്തിൽപ്പെട്ടാലും ശുദ്ധചിന്ത, സത്യാന്വേഷണം, സ്നേഹം, സഹജീവി സേവനം— ഈ മൂല്യങ്ങളാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് എന്ന സർവ്വത്രപ്രസക്തമായ സന്ദേശം ഈ പരിപാടി ഉയർത്തിപ്പിടിക്കുന്നു. ഈ മൂല്യങ്ങൾ ഹിന്ദു, ക്രിസ്ത്യൻ, ഇസ്‌ലാം അടക്കമുള്ള എല്ലാ മതങ്ങളുടെയും അടിസ്ഥാനം എന്നതിൽ വാദം വേണ്ട.

സൂപ്പർ ആക്ഷൻ ഹീറോ ബാബു ആന്റണി മുഖ്യ അതിഥിയായിരിക്കും

ഹിൽസ്ബോറോ കൗണ്ടി കമ്മീഷണറായി മത്സത്തിക്കുന്ന
ഡോക്ടർ നീൽ മണിമല ചടങ്ങിൽ പങ്കെടുക്കും

പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ:
•⁠  ⁠Skyway Bridge band സ്പെഷ്യൽ പെർഫോമൻസ്
• ഹൃദയം കീഴടക്കുന്ന മ്യൂസിക് & ഡാൻസ് പെർഫോർമൻസുകൾ
• കുടുംബങ്ങൾക്കായി ഹോട്ട് കൊക്കോയും ഇൻഡോ ചൈനീസ് ഡിന്നറും
• Mr. & Mrs. Claus ഫോട്ടോഷൂട്ട്, കുട്ടികളുടെ പ്രിയപ്പെട്ട കോർണർ
• Silent Auction
• Raffle Events – ആഘോഷത്തിന് പുതുമയും ആവേശവുംപകരാൻ

“Raise a glass, dress with class – Wine & Champagne Palette” എന്ന dress theme സായാഹ്നത്തെ കൂടുതൽ മനോഹരമാക്കും. സാംസ്കാരിക വൈവിധ്യം ആഘോഷിക്കുന്നതോടൊപ്പം, പരസ്പരം സഹായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു സമൂഹമായി വളരാൻ ഇത് അവസരം സൃഷ്ടിക്കുന്നു.

പുതുവത്സരത്തെ വരവേൽക്കുന്നത് ഒരു ആഘോഷമാത്രമല്ല;
ഒന്നിച്ച് ചിരിക്കുകയും, പങ്കിടുകയും, പരസ്പരം ഉയർത്തിക്കൊണ്ടുപോകുകയും ചെയ്യുന്ന ഒരു സമുദായത്തിന്റെ ശോഭയേറിയ പ്രഖ്യാപനമാണ്.
WMCയുടെ ഈ കൂട്ടായ്മ, മനുഷ്യരുടെ മനസ്സുകളിൽ കൂടുതൽ കരുണയും ഐക്യവും വിതയ്ക്കുന്ന ഒരു പ്രകാശദീപമായി മാറും.

കൂടുതൽ വിവരങ്ങൾക്ക്:
wmcamericaregion.com | wmcfloridaprime.com
Blesson Mannil – 727-481-9680
Deepak Satheesh – 432-242-4041

Hot this week

‘കോര്‍പറേഷനിലെ തോല്‍വിയുടെ പ്രധാന ഉത്തരവാദി’; സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം

സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്...

‘SIT പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ; രാഷ്ട്രീയസമ്മർദ്ദം ഇല്ല’; DGP

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും...

തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്; ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്. ഫെബ്രുവരി 1 മുതല്‍...

Topics

‘SIT പ്രവർത്തിക്കുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ; രാഷ്ട്രീയസമ്മർദ്ദം ഇല്ല’; DGP

ശബരിമല സ്വർണ്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മേൽ ഒരു സമ്മർദവും...

തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്; ഫെബ്രുവരി 1 മുതല്‍ 15 വരെ മൂന്ന് മേഖലകളിലായി ജാഥ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകളുമായി എല്‍ഡിഎഫ്. ഫെബ്രുവരി 1 മുതല്‍...

പരാശക്തി നാളെ റിലീസ് ചെയ്യും; ചിത്രത്തിന് സെൻസർ ബോർഡ് UA 16+ സർട്ടിഫിക്കറ്റ് നൽകി

വിവാദങ്ങൾക്കിടെ ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്.ചിത്രം നാളെ...

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവിൽ ബീവറേജസ് കോർപറേഷന് ഹൈക്കോടതി നോട്ടീസ്....

ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; SIT കസ്റ്റഡിയിലെടുത്തു

ശബരിമല സ്വർണ്ണക്കൊള്ളയിൽ ശബരിമല തന്ത്രിയായിരുന്ന കണ്ഠര് രാജീവരെ SIT കസ്റ്റഡിയിലെടുത്തു. രാവിലെയാണ്...
spot_img

Related Articles

Popular Categories

spot_img