അല്‍പം കൂടി വിശാലമായ ‘H’; പുതിയ ലോഗോ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ടയുടെ എംബ്ലത്തിന് പുത്തന്‍ രൂപം. ‘H’ എന്ന രൂപം പുതിയ രീതിയില്‍ അവതരിപ്പിക്കുന്നതാണ് പുതിയ ലോഗോ. പഴയ ലോഗോയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ലളിതവും ആധുനികവുമായ രീതിയിലാണ് പുതിയ ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

2027 ല്‍ വിപണിയിലെത്താനിരിക്കുന്ന ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളില്‍ പുതിയ ലോഗോ ആയിരിക്കും ഉണ്ടാകുക. ഹോണ്ടയുടെ അടുത്ത തലമുറ വാഹനങ്ങളുടെ മുഖമുദ്രയായിരിക്കും പുതിയ ലോഗോ.

ഹോണ്ടയുടെ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമ്പോഴാണ് ലോഗോയില്‍ മാറ്റങ്ങളുണ്ടാകുന്നത്. ഹോണ്ട 0 സീരീസ് ഇലക്ട്രിക് വാഹന നിരയിലായിരിക്കും പുതിയ ലോഗോ ആദ്യം കാണുക.

വിടര്‍ത്തിപ്പിടിച്ച കൈകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുതിയ ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കമ്പനിയുടെ തുറന്ന സമീപനത്തേയാണ് ഇത് സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിറവേറ്റുമെന്ന വാഗ്ദാനവും യാത്ര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന ഉറപ്പുമാണ് ഇതിലൂടെ കമ്പനി വ്യക്തമാക്കുന്നത്.

വാഹനങ്ങളില്‍ മാത്രമല്ല, ഷോറൂമുകളിലെ സൈന്‍ ബോര്‍ഡുകള്‍, മോട്ടോര്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ തുടങ്ങി ഹോണ്ടയുടെ എല്ലാ മേഖലകളിലും ഈ പുതിയ ലോഗോ ആയിരിക്കും ഉണ്ടാകുക.

കമ്പനിയുടെ രണ്ടാം പിറവിയെന്നാണ് ലോഗോ മാറ്റത്തെ ഹോണ്ട വിശേഷിപ്പിക്കുന്നത്.

Hot this week

എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്

എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർഥിത്വം തടഞ്ഞ് ഹൈക്കമാൻഡ്. എൽദോസിനെതിരായ ലൈംഗിക കുറ്റക്കേസ് ഈ...

ചാറ്റിംഗ് ഇനി മെറ്റ നിരീക്ഷിക്കും; എൻക്രിപ്റ്റഡ് ചാറ്റുകൾ നിർത്തലാക്കാൻ ഇൻസ്റ്റഗ്രാം

എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് (E2EE) മെസേജിംഗ് ഫീച്ചർ നിർത്താനൊരുങ്ങി ഇൻസ്റ്റഗ്രാം. 2026 മെയ്...

“മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താൽ പ്രസവാവധി നിഷേധിക്കാൻ കഴിയില്ല”: സുപ്രീം കോടതി

കുട്ടികളെ ദത്തെടുത്ത് വളർത്തുന്നവർക്കും പ്രസവാവധി അനുവദിക്കേണ്ടതാണെന്ന് സുപ്രീം കോടതി. മൂന്ന് മാസത്തിൽ...

യുഎസിലേക്ക് പോകാനാകില്ല, ലോകകപ്പ് മത്സരങ്ങള്‍ മെക്സിക്കോയിലേക്ക് മാറ്റണം; ഫിഫയ്ക്കുമേല്‍ സമ്മര്‍ദവുമായി ഇറാന്‍

2026ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ മെക്‌സികോയിലേക്ക് മാറ്റണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട്...

“അച്ഛന്റെ ലെഗസി, മകന്റെ നിയോഗം”; നിവിൻ പോളിയുടെ പൊളിറ്റിക്കൽ ഡ്രാമ ‘പ്രതിഛായ’ റിലീസ് തീയതി പുറത്ത്

ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന നിവിൻ പോളി ചിത്രം 'പ്രതിഛായ'യുടെ...

Topics

മരണത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ മുജ്തബയുടെ രക്ഷപ്പെടൽ ഇങ്ങനെ

യുഎസ്-ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ നിന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ...

“യുദ്ധം വേണ്ട, പലസ്തീനെ സ്വതന്ത്രമാക്കൂ”; ഓസ്കാർ വേദിയിൽ ഹാവിയെർ ബാർദെം

98ാമത് ഓസ്കാർ പുരസ്കാരദാനച്ചടങ്ങിൽ യുദ്ധവിരുദ്ധ നിലപാടും പലസ്തീൻ ഐക്യദാർഢ്യവുമായി സ്പാനിഷ് താരം...

ടിവികെ- വിജയ് ഫാക്ടർ വെല്ലുവിളിയാകുമോ? സഖ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഡിഎംകെ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സഖ്യം കൂടുതൽ വിപുലമാക്കാനൊരുങ്ങി ഡി.എംകെ. തമിഴ്‌നാട്ടിൽ...
spot_img

Related Articles

Popular Categories

spot_img