സിന്ധു നദീജലകരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ല, പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം വഴിതിരിച്ചുവിടും: അമിത് ഷാ

പാകിസ്ഥാനുമായുള്ള സിന്ധു നദീജലകരാർ പുനഃസ്ഥാപിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഒരു കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന് അമിത് ഷാ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രസ്താവന.പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായതിനെ തുടർന്നാണ് സുപ്രധാന കാരറായ സിന്ധു നദീജല കരാർ ഇന്ത്യ നിർത്തലാക്കിയത്. സംഘർഷങ്ങൾ കെട്ടടങ്ങിയെങ്കിലും സിന്ധു നദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ആഭ്യന്തര ഉപയോഗത്തിനായി തിരിച്ചുവിടുമെന്നും അമിത് ഷാ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിന്ധു നദീജല കരാർ സംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് പാകിസ്ഥാൻ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. സിന്ധു നദീജലം ലഭിക്കാതിരുന്നാൽ പാകിസ്ഥാനിൽ രൂക്ഷമായ വരൾച്ചയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചാണ് പാകിസ്ഥാൻ ജലവിഭവ മന്ത്രാലയം ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് കത്തെഴുതിയതെന്നാണ് റിപ്പോർട്ട്. തന്ത്രപ്രധാനമായ ഈ വിഷയത്തിൽ ചർച്ചകൾ നടത്താനുള്ള പാകിസ്ഥാൻ സന്നദ്ധത കത്തിൽ അറിയിച്ചതായി റിപ്പോർട്ടുണ്ട്.പ്രതികാര നടപടികളുടെ ഭാഗമായി, പാകിസ്ഥാനിലെ കൃഷിയിടങ്ങളെ പോഷിപ്പിക്കുന്ന നദിയിൽ നിന്ന് എടുക്കുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി വർധിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായും കഴിഞ്ഞ മാസം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. റോയിട്ടേഴ്‌സ് റിപ്പോർട്ടിനോട് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ല.

ഒരു കക്ഷിക്ക് ഏകപക്ഷീയമായി പിന്മാറാൻ കരാറിൽ വ്യവസ്ഥയില്ലെന്നും പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദീജലം തടയുന്നത് യുദ്ധനടപടിയായി കണക്കാക്കുമെന്നും പാകിസ്ഥാൻ പറഞ്ഞിരുന്നു. ഉടമ്പടി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അന്താരാഷ്ട്ര നിയമപ്രകാരം വെല്ലുവിളിക്കാൻ കഴിയുമോ എന്നും ഇസ്ലാമാബാദ് പരിശോധിക്കുന്നുണ്ട്.

Hot this week

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

Topics

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...

ഇസ്രയേലിന്റെ ‘ടെഹ്‌റാന്’ മറുപടി; പുതിയ സ്പൈ ത്രില്ലറുമായി ഇറാൻ

ഇസ്രയേൽ ഹിറ്റ് ചാരപരമ്പര 'ടെഹ്‌റാനു'ള്ള മറുപടിയായി 'നൈറ്റ് ലൈറ്റ്' എന്ന പുതിയ...

വന്നാല്‍ വലിയ പ്രത്യാഘാതമുണ്ടാകും; പാക് സൂപ്പര്‍ ലീഗില്‍ മത്സരിക്കാനെത്തുന്ന വിദേശ താരങ്ങള്‍ക്ക് ഭീഷണി

ഈ വര്‍ഷത്തെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വെറും...
spot_img

Related Articles

Popular Categories

spot_img