മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രം
Text Size
Story Dated: Wednesday, April 01, 2020 02:37 hrs UTC
ന്യൂഡല്‍ഹി: ഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
കേരളത്തെ കൂടാതെ മേഘാലയവും മദ്യം വീടുകളില്‍ എത്തിച്ചു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കത്തയച്ചത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആളുകള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് മദ്യം വീടുകളില്‍ എത്തിച്ചു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മദ്യം വീട്ടിലെത്തിക്കാനോ വിതരണം ചെയ്യാനോ ഉള്ള ഇളവ് ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇല്ല. ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതിനാല്‍ നടപടിയില്‍നിന്ന് പിന്മാറണമെന്നും ആവശ്യപ്പെടുന്നു.
Related Articles
സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത്...
ന്യുയോര്‍ക്കില്‍ ട്രാന്‍സിറ്റ് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ച് മരണമടഞ്ഞു
ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലെ ട്രാന്‍സിറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഇലന്തൂര്‍ സ്വദേശി തോമസ്സ് ഡേവിഡ് (ബിജു- 47...
ഈ നായകന്മാരെപ്പോലെ നിങ്ങളും വീട്ടിലിരിക്കൂ
മലയാളസിനിമയിലെ മുന്‍നിര നായകന്മാരെല്ലാം ഒരു കുടക്കീഴിലെത്തിപ്പെട്ടാല് എങ്ങനെയുണ്ടാകും? ഒരു ആരാധകന്റെ മനസ്സില്‍ തോന്നിയ ഈ...
മരണം 3000 കടന്നു, ഓഗസ്റ്റോടെ 82000 പേര്‍ക്ക് ജീവഹാനിയെന്നു റിപ്പോര്‍ട്ട്
ഡോ. ജോര്‍ജ് എം. കാക്കനാട്ട്
ഹ്യൂസ്റ്റണ്‍: കോവിഡ് 19 മൂലം മരണം മൂവായിരം കടന്നതിന്റെ നടുക്കത്തില്‍ അമേരിക്ക. ദിനംപ്രതി...
Comments