You are Here : Home / വെളളിത്തിര

ശാന്തി കൃഷ്ണ കഥ പറയുമ്പോൾ

Text Size  

Story Dated: Sunday, July 14, 2019 12:47 hrs UTC

മലയാളത്തനിമയുള്ള നായികമാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചയാളാണ് ശാന്തി കൃഷ്ണ. പേര് പോലെ തന്നെ ശാന്തത അനുഭവപ്പെടുന്ന രൂപഭാവവുമായാണ് ഈ താരം എത്തിയത്. ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് താരം തിരിച്ചെത്തിയത്. ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രത്തെയായിരുന്നു അവര്‍ അവതരിപ്പിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ നായികയായി തകര്‍ത്തഭിനയിച്ച താരം തിരിച്ചുവരവില്‍ ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. നിവിന്‍ പോളി ചിത്രത്തിന് പിന്നാലെ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയത്. അഭിനയത്തിന് പുറമെ ആലാപനത്തിലൂടെയും താരം ഞെട്ടിച്ചിരുന്നു.
 
ശാലിനി എന്റെ കൂട്ടുകാരിയിലൂടെ സിനിമയില്‍ തുടക്കം കുറിച്ച ശാന്തി കൃഷ്ണ നിരവധി കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ പകര്‍ന്നത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ ശാന്തി കൃഷ്ണയുടേതായി പുറത്തുവന്നിട്ടുണ്ട്. മോഹന്‍ലാലും ശാന്തികൃഷ്ണയും ഏകദേശം ഒരേ സമയത്താണ് സിനിമയില്‍ തുടക്കം കുറിച്ചത്. മോഹന്‍ലാലിന്റെ നായികയായും സഹോദരിയായും അമ്മയായും ശാന്തി കൃഷ്ണ അഭിനയിച്ചിരുന്നു. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളും മറ്റുമായി സിനിമയില്‍ നിന്ന് മാറി നിന്നതുകൊണ്ടാണ്. അല്ലായിരുന്നുവെങ്കില്‍ തനിക്ക് മികച്ച റോളുകള്‍ ലഭിച്ചേനെയെന്നും നേരത്തെ താരം പറഞ്ഞിരുന്നു. വ്യക്തി ജീവിതത്തില്‍ തന്‍റെ ചില തീരുമാനങ്ങള്‍ തെറ്റിയതിനെക്കുറിച്ച്‌ താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്.
 
തീരുമാനങ്ങള്‍ തെറ്റിപ്പോയി
സ്വന്തമായി തീരുമാനമെടുക്കുന്ന പ്രകൃതമാണ് തന്റേത്. മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിരുന്നുവെങ്കില്‍ നന്നായേനേ എന്ന് പിന്നീട് തനിക്ക് തോന്നിയ സന്ദര്‍ഭങ്ങള്‍ ഏറെയാണെന്നും താരം പറയുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ജീവിതം കുറേക്കൂടി നല്ല രീതിയില്‍ മുന്നോട്ട് പോയേനെയെന്നും താരം പറയുന്നു. ഹൃദയം കൊണ്ട് തീരുമാനമെടുക്കുന്ന പ്രകൃതമാണ്. ഇതുകൊണ്ടായിരിക്കാം, ജീവിതത്തിലെ പല തീരുമാനങ്ങളും തെറ്റിപ്പോയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ പരാജയമായി മാറുകയായിരുന്നു. ആകെയുള്ള സൗഭാഗ്യം മക്കളാണ്. അവരാണ് തന്റെ കരുത്തെന്നും താരം പറയുന്നു.
 
 
 
ശ്രീനാഥിനെ വിവാഹം ചെയ്തത്
 
പ്രണയജോഡികളായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് ശ്രീനാഥും ശാന്തി കൃഷ്ണയും പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. 19ാം വയസ്സിലെ വിവാഹത്തെക്കുറിച്ച്‌ ഇപ്പോള്‍ ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് താരം പറയുന്നു. കല്യാണം കഴിഞ്ഞ് ശ്രീനാഥിന്റെ നാട്ടിലേക്ക് താമസം മാറുകയായിരുന്നു. തനിനാട്ടിന്‍പുറത്തുകാരിയായാണ് താന്‍ അവിടെ ജീവിച്ചത്. ഫോണിലൊന്നും തന്നെ കിട്ടില്ലായിരുന്നു. താനും ആ സമയത്ത് സിനിമയെക്കുറിച്ച ചിന്തിക്കാറില്ലായിരുന്നു. സുരേഷ് കുമാറും പ്രിയദര്‍ശനും നിര്‍ബന്ധിച്ചതോടെയാണ് തങ്ങള്‍ തിരുവനന്തപുരത്തേക്ക് താമസം മാറിയത്.
 
 
 
സിനിമയില്‍ നിന്നും അപ്രത്യക്ഷമായി
 
സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ശ്രീനാഥിന് താന്‍ അഭിനയിക്കാന്‍ പോവുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. എന്തിനാണ് നീ അഭിനയിക്കാന്‍ പോവുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതോടെയാണ് താന്‍ സിനിമ നിര്‍ത്തിയത്. പ്രിയദര്‍ശനും മറ്റ് സുഹൃത്തുക്കളുമൊക്കെ ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അവളാണ് തീരുമാനമെടുത്തതെന്നായിരുന്നു പറഞ്ഞത്. എല്ലാം കൊണ്ടും തളര്‍ന്നിരിക്കുന്ന അവസ്ഥയിലായിരുന്നു നയം വ്യക്തമാക്കുന്നു വിലേക്ക് വിളിച്ചത്. നിരവധി സിനിമകള്‍ അന്ന് ലഭിച്ചിരുന്നു. എന്നാല്‍ ഇടക്കാലത്ത് അഭിനയം അവസാനിപ്പിക്കുകയായിരുന്നു.
 
 
 
ദാമ്ബത്യത്തിലെ പരാജയം
 
പരസ്പരം സുഹൃത്തുക്കളായിരിക്കുക, നമ്മുടെ ചങ്ങാതിയായി മാറാന്‍ കഴിയുന്നയാളെയായിരിക്കണം പങ്കാളിയെന്നും താരം പറയുന്നു. പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയുന്നയാളായിരിക്കണം. പങ്കാളിയുടെ വ്യക്തിത്വത്തെ ബഹുമാനിക്കാന്‍ കഴിയുന്നയാളായിരിക്കണം. സത്യസന്ധരായിരിക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.