താരസംഘടനക്കെതിരെ വിമര്‍ശനവുമായി നടി രഞ്ജിനി രംഗത്ത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതാണ് രഞ്ജിനിയെ പ്രകോപിപ്പിച്ചത്.
'അമ്മ'യെന്ന പവിത്രമായ പേര് സംഘടന മാറ്റണമെന്നും, ഇത് ഓരോ അഭിനേത്രികള്‍ക്കെതിരെയുമുള്ള അധിക്ഷേപം മാത്രമല്ല മലയാള സിനിമയിലെ പുരുഷാധിപത്യത്തിന്റെ തെളിവാണെന്നും രഞ്ജിനി വിമര്‍ശിച്ചു.
'കേസന്വേഷണം പുരോഗമിക്കുമ്ബോള്‍ തന്നെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എന്തുകൊണ്ടാണ് സംഘടന കൈക്കൊണ്ടത്?'
സംഘടനയുടെ ലക്ഷ്യം അനുസരിച്ച് നോക്കുമ്ബോള്‍ അഭിനേതാക്കളെ സംരക്ഷിക്കുന്ന സംഘടനയായി തോന്നുന്നില്ലെന്നും, ഇത് നാണക്കേടാണ്. എവിടെയാണ് നമ്മുടെ സഹോദരിക്കുള്ള നീതി എന്നും രഞ്ജിനി ചോദിക്കുന്നു.
Comments