നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തുമായി ബന്ധപ്പെട്ട് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനൊപ്പം ശക്തമായ പ്രതികരണവുമായി രഞ്ജിനി രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി രഞ്ജിനി രംഗത്തെത്തിയിരിക്കുകയാണ്. ദിലീപിനൊപ്പം അഭിനയിച്ച റിംഗ്മാസ്റ്റര് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ പങ്കുവെച്ചു കൊണ്ടാണ് രഞ്ജിനി എത്തിയത്.
തന്റെ പ്രതിഷേധങ്ങളൊന്നും ദിലീപ് എന്ന വ്യക്തിക്ക് എതിരല്ലെന്നാണ് രഞ്ജിനി പറയുന്നത്. കോടതി വിധി വരുന്നത് വരെ കാത്തിരിക്കണമെന്നും രഞ്ജിനി പറയുന്നു. നിലപാട് വ്യക്തമാക്കിയതോടെ രഞ്ജിനിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. നമ്മുക്ക് കാത്തിരുന്ന് കാണാമെന്ന് രഞ്ജിനിയും പ്രതികരിച്ചു.
Comments