നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത സാഹചര്യത്തില്‍ വിവാദ ഒഴുക്കില്‍പ്പെട്ടിരിക്കുകയാണ് മലയാള സിനിമ. അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവം ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടിമാരെ അറിയിച്ചു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. അമ്മയെ ജനങ്ങള്‍ പലവിധത്തില്‍ വിമര്‍ശിച്ചിരുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടിമാരെ അറിയിച്ചു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ അമ്മയെ വിമര്‍ശിച്ച് ജനങ്ങള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതിനുള്ള മറുപടിയുമായി ഇടവേള ബാബു രംഗത്ത് വന്നിട്ടുണ്ട്.
ഇടവേള ബാബുവിന്റെ വാക്കുകള്‍ ....
അമ്മ എന്ന സംഘടനയില്‍ 484 അംഗങ്ങളാണ്. ഇതില്‍ 248 പുരുഷന്മാരും 236 സ്ത്രീകളും.12 ഹോണററി അംഗങ്ങളും, 372 ലൈഫ് മെമ്ബര്‍മാരും അമ്മയില്‍ ഉണ്ട്. അമ്മ ജനങ്ങള്‍ക്ക് ഒട്ടേറെ സഹായങ്ങള്‍ ചെയ്യുന്നുണ്ട്. 1995 മുതല്‍ സിനിമ മേഖലയില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സിനിമാക്കാരിലെ പത്ത് പേര്‍ക്ക് കൈനീട്ടം പോലെ 1000 രൂപ കൊടുത്തു തുടങ്ങിയത് ഈ ഓഗസ്റ്റ് 01 മുതല്‍ 143 പേര്‍ക്ക് മാസം തോറും 5000 രൂപ വീതം മരണം വരെ കൈനീട്ടം നല്‍കും. മറ്റൊരു സംഘടനകളിലും ഇത്തരത്തിലുള്ള സഹായങ്ങള്‍ ചെയ്യുന്നില്ല. സാമ്ബത്തികമായി പിന്നോട്ട് നില്‍ക്കുന്ന സഹ പ്രവര്‍ത്തകര്‍ക്കും വളരെ മുതിര്‍ന്നവര്‍ക്കും പ്രവേശന ഫീസ് പൂര്‍ണമായും ഒഴിവാക്കി അമ്മയില്‍ ഹോണററി അംഗത്വം നല്കുന്നതിനോടൊപ്പം കൈനീട്ടം അനുവദിക്കുകയും ചെയ്യുന്നുണ്ട്.
5 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി വര്ഷങ്ങളായി നടപ്പില്‍ വന്നിട്ട്. ഇതിനു പുറമെ, 10 ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സ് നല്‍കുന്നുമുണ്ട്. കൂടാതെ, അപകടത്തില്‍ പെട്ട് വിശ്രമകാലയളവില്‍ ആഴ്ച തോറും 1500 രൂപ വീതം ഇന്‍ഷുറന്‍സ് കമ്ബനിയില്‍ നിന്നും സാമ്ബത്തിക സഹായം നല്‍കുന്നു. ഇതിനാവശ്യമായ അംഗങ്ങളുടെ പ്രീമിയം പൂര്‍ണമായും അമ്മയാണ് നല്‍കിവരുന്നത്. അമ്മയിലെ സഹപ്രവര്‍ത്തകര്‍ക്ക് ചികിത്സ ധനസഹായം അമ്മ നല്കുനുണ്ട്. അമ്മയുടെ നീക്കിയിരുപ്പില്‍ നിന്ന് ഭരണത്തിലുള്ള സര്‍ക്കാറുകളെ സാഹായിക്കാറുണ്ട്. കാര്‍ഗില്‍ യുദ്ധം, ലാത്തൂരില്‍ ഭൂമികുലുക്കം ഉണ്ടായ സമയം, സുനാമി പുനരുദ്ധാരണ വേള അമ്മ സാമ്ബത്തിക സഹായം നല്‍കിയിരുന്നു. മരിച്ച നടനും തിരക്കഥാകൃത്തുമായ കൊച്ചിന്‍ ഹനീഫയുടെ മക്കളുടെ വിദ്യാഭ്യാസം നോക്കുന്നത് സംഘടനയാണ്. അമ്മ വീട് എന്ന പദ്ധതിയിലൂടെ സമൂഹത്തിലെ തീര്‍ത്തും നിര്ധനരായവര്‍ക്കു 5 ലക്ഷം രൂപയുടെ വീട് വെച്ച് കൊടുക്കുന്നു. കേരളത്തിന്റെ വിവിധയിടങ്ങളില്‍ 6 അമ്മ വീടുകള്‍ പൂര്‍ത്തീകരിക്കുന്നു, ഒരെണ്ണത്തിന്റെ താക്കോല്‍ ദാനം കഴിഞ്ഞു. 6 എണ്ണം പണിപ്പുരയില്‍ ആണ്. മാധ്യമ രംഗത്തെ പ്രശസ്ത പത്രമായ മാധ്യമ വും, അമ്മയും കൈകോര്‍ത്ത് അക്ഷര വീട് എന്ന പദ്ധതി നടത്തിവരുന്നു. തെരുവുകളില്‍ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെയും അസുഖ ബാധിതരേയും കണ്ടെത്തി അവരെ ശുചിയാക്കി ആശുപത്രികളില്‍ എത്തിച്ചു ചികില്‍സ നല്‍കുന്ന തെരുവോരം മുരുകന് തന്റെ സല്‍ക്കര്‍മത്തിനു സഹായകമാകുന്ന രീതിയില്‍ അമ്മ ശുചി മുറി അടക്കമുള്ള ആധുനിക സൗകര്യത്തോടു കൂടിയ ഒരു ആംബുലന്‍സ് വാങ്ങി നല്‍കി.
Comments