കസബ വിവാദത്തില്‍ പാര്‍വതിക്കെതിരെയുള്ള ആക്രമണം അവസാനിക്കുന്നില്ല. മമ്മൂട്ടി നായകനായ ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പാര്‍വതി വിമര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഇതെ തുടര്‍ന്ന് പാര്‍വതിക്ക് നേരെ സാമൂഹികമാധ്യമങ്ങളിലൂടെ അസഭ്യവര്‍ഷമായിരുന്നു.
പാര്‍വതി നായികയായെത്തുന്ന ചിത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആക്രമണത്തിന്റെ അടുത്ത ഘട്ടം. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറി എന്ന സിനിമയുടെ പാട്ടുകള്‍ക്കും ട്രെയ്‌ലറുകള്‍ക്കുമെതിരേ ഡിസ്ലൈക്ക് കാമ്ബയിന്‍ നടത്തിയായിരുന്നു പാര്‍വതിയോട് പക തീര്‍ത്തത്. പൃഥ്വിരാജിനോടും പാര്‍വതിയോടുമുള്ള വിരോധം തീര്‍ക്കാന്‍ സൈബര്‍ലോകത്ത് മൈസ്‌റ്റോറിക്കെതിരേ കുപ്രചാരണം നടക്കുന്നുവെന്ന് റോഷ്‌നി ആരോപിച്ചിരുന്നു.
ഇപ്പോള്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന സിനിമയ്ക്കു നേരെയായി ആക്രമണം. പാര്‍വതി, പൃഥ്വിരാജ്, നസ്രിയ പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വന്നതോടെ ഡിസ്ലൈക്ക് ക്യാമ്ബയിന്‍ ആരംഭിച്ചു കഴിഞ്ഞു.
പാര്‍വതിക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ മമ്മൂട്ടിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അമ്മ വേഷത്തില്‍ എത്തുന്ന മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ചര്‍ച്ചയാകുന്നു. മമ്മൂക്ക മൂവി പ്രമോഷന്‍ 2 എന്ന ഒരു വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പാര്‍വതിയുടെ പോസ്റ്റ്. മമ്മൂട്ടി വിഷയത്തില്‍ ഇടപെടുമെന്ന് കരുതുന്നുവെന്ന് പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
പ്രിയ മമ്മൂക്ക.. ഇത് താങ്കളുടെ പേരിലാണ്. പാര്‍വ്വതി ഒരു അസാമാന്യ നടിയാണ്. അവരെ ഉപദ്രവിക്കരുത്. ഇത് ഒരു കൊച്ചു സ്ഥലമാണ്.. പരസ്പരം സ്‌നേഹമായി നമുക്ക് പ്രവര്‍ത്തിക്കാന്‍ പറ്റണം. ഇവിടെ ഒരു # തുടങ്ങുന്നു. #Standwithparvathi. ഇത് ഞാന്‍ അറിയുന്ന മമ്മൂക്ക ഏറ്റെടുക്കും എന്ന് കരുതുന്നു. പ്രിയപ്പെട്ട കൂട്ടുകാരെ.. പാര്‍വതിയ്ക്കൊപ്പം നില്‍ക്കണം.
Comments