മുന്‍ വൈരാഗ്യവും, വിദ്വേഷവും മനസില്‍ വെച്ച് മൈ സ്‌റ്റോറി ചിത്രത്തെ താറടിക്കരുതെന്ന് സംവിധായക റോഷ്‌നി ദിനകര്‍. ചിത്രത്തിനെതിരെ നടക്കുന്നത് ആസൂത്രിതമായ ഓണ്‍ലൈന്‍ ആക്രമണമാണെന്നും, പ്രധാന അഭിനേതാക്കള്‍ സിനിമയുടെ പ്രചാരണത്തില്‍ സഹകരിക്കുന്നില്ലെന്നും റോഷ്‌നി പറയുന്നു. തന്റെ രണ്ട് വര്‍ഷത്തെ കടിന പ്രയത്‌നവും, വിയര്‍പ്പുമാണ് മൈ സ്റ്റോറി, സൈബര്‍ ആക്രമണം വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്നും സംവിധായക കൂട്ടിച്ചേര്‍ത്തു.
18 കോടി രൂപയാണ് ചിത്രത്തിനിറക്കിയിരിക്കുന്നത്. പാര്‍വ്വതിയോടുള്ള വൈരാഗ്യത്താല്‍ ചിത്രം നിലംപതിക്കമോ എന്ന ഭയവും ഇവരെ അലട്ടുന്നുണ്ട്. സിനിമയുടെ പാട്ടുകളും ടീസറും പുറത്തിറക്കിയതു മുതല്‍ സൈബര്‍ ആക്രമണം ആരംബിച്ചിരുന്നു. ഞാന്‍ സ്ത്രീയായിട്ടും ഈ പ്രശ്‌നത്തില്‍ സഹായിക്കാന്‍ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി തയാറായില്ല. സിനിമയുടെ പ്രചാരണ പരിപാടികള്‍ക്ക് പൃഥ്വിരാജും പാര്‍വതിയും സഹകരിക്കുന്നില്ലന്നും റോഷ്നി കുറ്റപ്പെടുത്തി.
ഓണ്‍ലൈനില്‍ കൂടി അവര്‍ പ്രമോട്ട് ചെയ്യാം എന്നുപറഞ്ഞു. എന്നാല്‍ അങ്ങനെ പോലും അവര്‍ സഹകരിക്കുന്നില്ല. ഞാന്‍ ഇവര്‍ക്കായി പ്രത്യേക കരാര്‍ ഒന്നും ഒപ്പിട്ടിട്ടില്ല. എനിക്ക് വേണ്ടത് മുഴുവന്‍ സിനിമാലോകത്തിന്റെയും പിന്തുണയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പാര്‍വതിയുടെയും പൃഥ്വിരാജിന്റെയും ഉള്‍പ്പെടെ സിനിമാ ഇന്‍ഡസ്ട്രിയുടെ മുഴുവന്‍ പിന്തുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്വന്തം സിനിമയാണ് ഇങ്ങനെ നശിച്ചുപോകുന്നതെന്ന് ഓരോരുത്തരും അറിയണമെന്നും റോഷ്‌നി കൂട്ടിച്ചേര്‍ത്തു.
മൈ സ്റ്റോറി എന്ന പേജില്‍ വൃത്തികെട്ട ഭാഷയിലാണ് പാര്‍വതിയെ മോശം പറയുന്നത്. ചിത്രത്തില്‍ അഞ്ച് ലിപ് ലോക്ക് സീനുകളുണ്ട്. പാര്‍വതിയുടെ അഴിഞ്ഞാട്ടമെന്നൊക്കെയാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതി വിട്ടിരിക്കുന്നത്. അത്രയും പണം മുടക്കി എടുത്ത ചിത്രമാണ്. അതിങ്ങനെ നശിച്ചു പോകുന്നതില്‍ വിഷമമുണ്ട്.'-റോഷ്‌നി പറഞ്ഞു. പാര്‍വതിയുടെ നിലപാടുകളുടെ പേരിലാണ് സിനിമയെ ആക്രമിക്കുന്നത്. മോഹന്‍ലാലിനോട് ഇതേക്കുറിച്ച് പറഞ്ഞു. സിനിമ നല്ലതാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ സിനിമയില്‍ അഭിനയിച്ചവര്‍ ഇതിനോട് സഹകരിക്കുന്നില്ല. ഈ അനുഭവം നാളെ ആര്‍ക്കുവേണമെങ്കിലും വരാം. അതുകൊണ്ടുതന്നെ മലയാള സിനിമാരംഗത്തുള്ളവര്‍ ഇതിനെതിരെ രംഗത്തുവരണമെന്നും റോഷ്നി പറഞ്ഞു.
Comments