ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിക്കെതിരെ പരസ്ത്രീ ബന്ധവും വധശ്രമവും ആരോപിച്ച് രംഗത്ത് വന്ന ഭാര്യ ഹസിന് ജഹാന് ബോളിവുഡ് സിനിമയിലേക്കെന്ന് റിപ്പോര്‍ട്ട്. അംജദ് ഖാന് സംവിധാനം ചെയ്യുന്ന ഫത്വ എന്ന ചിത്രവുമായി ഹസിന് കരാര്‍ ഒപ്പിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയായാണ് ഹസിന് വേഷമിടുന്നത്. ഒക്ടോബറില്‍ ചിത്രം തീയേറ്ററില്‍ എത്തും.
'എനിക്കും എന്റെ കുഞ്ഞിനും ജീവിക്കാന്‍ പണം വേണം. എന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല'. അതിനാല്‍ ചിത്രത്തിന്റെ സംവിധായകന് അംജദ് ഖാന് തന്നെ സമീപിച്ചപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു'' ഹസിന് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഷാമിക്കെതിരെയുള്ള നിയമ പോരാട്ടം തുടരുമെന്നും അതിനും തനിക്ക് പണം വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ ചിയര്‍ലീഡറും മോഡലുമായ ഹസിന് ഈ വര്‍ഷമാദ്യമാണ് ഷാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. കൂടാതെ പരസ്ത്രീ ബന്ധത്തിന്റെ തെളിവുകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു.
Comments