You are Here : Home / വെളളിത്തിര

പീഡനങ്ങള്‍ നേരിടേണ്ടിവരുന്നത് മനോബലം ഇല്ലാത്തതുകൊണ്ട്

Text Size  

Story Dated: Saturday, July 14, 2018 02:53 hrs UTC

മലയാളസിനിമയില്‍ നടക്കുന്ന പ്രശ്‌നങ്ങളോട് പ്രതികരിച്ച്‌ തെന്നിന്ത്യന്‍ സുന്ദരി അമലാ പോള്‍. സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടിവരുന്നത് തക്ക സമയത്ത് പ്രതികരിക്കാനുള്ള മനോബലം ഇല്ലാത്തതു കൊണ്ടാണ്.
 
ഏതു മേഖലയിലാണെങ്കിലും പെണ്‍കുട്ടികള്‍ ദുര്‍ബലരായി പോയാല്‍ പലതരം ചൂഷണങ്ങളും നേരിടേണ്ടി വരുമെന്നും അമല പറയുന്നു.
 
 
ശക്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളുമാണ് ഏതൊരു പെണ്‍കുട്ടിക്കും ആവശ്യമെന്നും തനിക്ക് സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അമലപോള്‍ പറയുന്നു.
 
ഗോസിപ്പുകളെ ഈ ഫീല്‍ഡില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ല. അതൊക്കെ ജോലിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇതിനോടൊക്കെ വളരെ കൂളായി പൊരുതി നില്‍ക്കണമെന്നും അമല പോള്‍ പറയുന്നു.
 
മനസില്‍ ഒന്നുവെച്ച്‌ പുറമേ മറ്റൊരു തരത്തില്‍ പെരുമാറാന്‍ എനിക്ക് കഴിയില്ല. ഏതു ഗ്യാംഗില്‍ എത്തിയാലും ഞാന്‍ അവരുമായി വേഗത്തില്‍ കമ്ബനിയാകുമെന്നും ഇന്ന് ഞാന്‍ നേടിയതൊക്കെ ദൈവം തന്ന സമ്മാനമാണെന്നും താരം പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.