അമ്മയും ഡബ്ല്യുസിസിയുമായുള്ള പ്രശ്നങ്ങള്‍ പെട്ടന്നുതന്നെ പരിഹരിക്കുന്നതാണ് സിനിമാമേഖലയ്ക്ക് ഗുണമെന്ന് നടി പത്മപ്രിയ. ലിംഗ വിവേചനത്തിനെതിരയും തുല്യനീതിക്കുവേണ്ടിയുമുള്ള പോരാട്ടമാണ് വനിതാകൂട്ടായ്മയുടേത്. ഡബ്ല്യുസിസിയുടെ നിലപാടുകളെ നടന്‍ കമല്‍ഹാസന്‍ പിന്തുണച്ചതില്‍ നന്ദിയും സന്തോഷവുമുണ്ടെന്നും പത്മപ്രിയ പറഞ്ഞു. താരസംഘടനയായ അമ്മയ്ക്ക് എതിരാണ് ഡബ്ല്യുസിസി എന്ന നിരീക്ഷണം ശരിയല്ല. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത്.
ലിംഗപരായ വിവേചനമുള്ളിടത്ത് അത് തിരുത്തി മുന്നോട്ടുപോകാനാണ് വനിതാ കൂട്ടായ്മ ആവശ്യപ്പെടുന്നത്. ജനാധിപത്യപരമായ ഈ അഭിപ്രായത്തെ മാനിച്ച് തുറന്ന ചര്‍ച്ചയുണ്ടാകണം.അത് വൈകാതെ അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പത്മപ്രിയ പറഞ്ഞു. ഡബ്ല്യുസിസിയുടെ നിലപാടുകള്‍ക്ക് കമല്‍ഹാസന്‍ പിന്തുണ പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. അതിനര്‍ത്ഥം കമല്‍ഹാസന്‍ അമ്മയ്ക്കെതിരാണ് എന്നല്ല. ഒറ്റ നോട്ടത്തില്‍ അമ്മയും ഡബ്ല്യുസിസിയുമായി ഭിന്നതയുണ്ടെന്ന് തോന്നുമെങ്കിലും കാര്യങ്ങള്‍ അങ്ങിനെയല്ലെന്നാണ് പത്മപ്രിയ പറയുന്നത്.
Comments