You are Here : Home / വെളളിത്തിര

സൊണാലി മകനെ കാര്യം അറിയിച്ചു

Text Size  

Story Dated: Thursday, July 19, 2018 02:21 hrs UTC

ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചതിനു ശേഷം അത് മറ്റുള്ളവരോട് തുറന്നു പറഞ്ഞ നടിയാണ് സൊനാലി ബിന്ദ്ര. താരം തന്നെ ട്വിറ്ററിലൂടെ തന്റെ രോഗവിവരം ലോകത്തെ അറിയിക്കുകയായിരുന്നു. എന്നാല്‍ പതിനൊന്നുകാരനായ തന്റെ മകനോട് തന്റെ രോഗത്തെക്കുറിച്ച്‌ തുറന്ന് പറയുന്നത് നടിയെ സംബന്ധിച്ചിടത്തോളം വലിയ കടമ്ബയായിരുന്നു. എങ്ങിനെയാണ് മകനെ അക്കാര്യം അറിയിച്ചതെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.
 
'പന്ത്രണ്ട് വര്‍ഷമായി എന്റെ ഹൃദയത്തിന്റെ ഉടമയാണവന്‍. എന്റെ സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും രഹസ്യം. രോഗത്തെക്കുറിച്ച്‌ അവനോട് പറഞ്ഞാല്‍ എന്തു സംഭവിക്കും എന്നാലോചിച്ച്‌ ഒരുപാട് വിഷമിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് അവനോട് എത്ര കരുതലുണ്ടോ അത്രത്തോളം തന്നെ പ്രധാനമല്ലേ അവന്‍ സത്യം അറിയുക എന്നത്. കാരണം അവനോട് എല്ലായ്‌പ്പോഴും സത്യസന്ധത പുലര്‍ത്തിയ മാതാപിതാക്കളാണ് ഞങ്ങള്‍. എല്ലാം തുറന്ന് സംസാരിക്കുമായിരുന്നു. അതുകൊണ്ട് ഈ കാര്യത്തിലും മാറ്റമുണ്ടാകില്ലെന്നത് ഉറച്ച തീരുമാനമായിരുന്നു.
 
പ്രതീക്ഷകള്‍ക്ക് വിപരീതമായി എല്ലാം തുറന്ന് പറഞ്ഞപ്പോള്‍ അവന്‍ പക്വതയോടെ പെരുമാറി. അതെനിക്ക് ഒരുപാട് ശക്തിയും പോസിറ്റീവ് ഊര്‍ജവുമാണ് നല്‍കിയത്. എന്റെ അഭിപ്രായത്തില്‍ കൂട്ടികളെ ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തരുത്. കുഞ്ഞുങ്ങളെ വേദനയില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തണമെന്ന് കരുതി നമ്മള്‍ മറച്ചു വയ്ക്കുന്ന പലതും ഭാവിയില്‍ നേരെ വിപരീത ഫലം ചെയ്യും. എന്റെ രണ്‍വീറിനൊപ്പം ഞാന്‍ ഇപ്പോള്‍ സമയം ചെലവഴിക്കുന്നു. അതെനിക്ക് ഒരുപാട് ശക്തി തരുന്നു' സൊണാലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
 
 
കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് കീമോയുടെ ഭാഗമായി തന്റെ മുടി മുറിക്കുന്ന വീഡിയോ വികാരനിര്‍ഭരയായി സൊനാലി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് താരം. ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് സൊനാലി ഇപ്പോള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.