മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനം. ചലച്ചിത്ര മന്ത്രി എകെ ബാലനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത് എന്ന് ആവശ്യപ്പെടുന്നവരെ തത്കാലം അവഗണിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതിയ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഇന്ന് തുറന്ന് പറഞ്ഞിരുന്നു. കുറച്ചാളുകള്‍ മുഖ്യമന്ത്രിക്ക് പുറമെ മറ്റൊരു മുഖ്യാതിഥി പങ്കെടുക്കുന്നതിലെ സാംഗത്യമില്ലായ്മ ചൂണ്ടിക്കാട്ടിയപ്പോള്‍ ചിലര്‍ അത് മോഹന്‍ലാലിനെതിരെയുള്ള ആക്രമണമായി മുതലെടുത്തുവെന്നും ആരോപണമുണ്ട്.
തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചത് മോഹന്‍ലാലിന്റെ സാന്നിധ്യം ഊര്‍ജ്ജം പകരുമെന്നാണ്.
ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനെ ക്ഷണിക്കുകതന്നെ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കിയത്. മുഖ്യ അതിഥി എന്ന രീതിയിലല്ലാതെ ലാലിന്റെ സാന്നിധ്യം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ പങ്കെടുക്കുമോ എന്നത് വ്യക്തമല്ല.
Comments