You are Here : Home / വെളളിത്തിര

അമ്മ ഇല്ലെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ജാന്‍വി

Text Size  

Story Dated: Friday, July 27, 2018 03:45 hrs UTC

കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരാധകരെയും സിനിമാലോകത്തെയും ദുഖത്തിലാഴ്ത്തി നടി ശ്രീദേവി അന്തരിച്ചത്. മൂത്തമകള്‍ ജാന്‍വിയുടെ ആദ്യ ചിത്രം ധടക് കാണണമെന്നുള്ള ആഗ്രഹം പൂര്‍ത്തിക്കാതെയാണ് നടി യാത്രയായത്. ഇപ്പോഴിതാ അമ്മ തനിക്കൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യം ഇതുവരെ അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജാന്‍വി. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് അമ്മ മരിച്ചു എന്ന യാഥാര്‍ഥ്യം താന്‍ ഉള്‍ക്കൊണ്ടിരുന്നില്ലെന്നും ഇപ്പോഴും താന്‍ ആ വാസ്തവം അംഗീകരിച്ചിട്ടില്ലെന്നും ജാന്‍വി വ്യക്തമാക്കിയത്.

'ഞാന്‍ ഇത് വരെ അമ്മ മരിച്ചുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്ന ഘട്ടത്തില്‍ എത്തിയിട്ടില്ല. കാരണം ഒന്നുകില്‍ സമയമില്ലെന്നോ അല്ലെങ്കില്‍ ഇതുമായി പൊരുത്തപ്പെട്ട് വരാനുള്ള സമയം ഞാന്‍ എനിക്ക് തന്നെ അനുവദിച്ചിട്ടില്ലെന്നോ പറയാം. ജീവിതത്തില്‍ ചിലതിനെയെല്ലാം നിരസിക്കുന്ന ഒരു ഘട്ടത്തിലൂടെ നമ്മള്‍ എല്ലാവരും കടന്നു പോകാറുണ്ട്.

അമ്മയുടെ സംസ്‌കാരം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ എനിക്ക് ധഡക്കിന്റെ ഷൂട്ടിന് പോകണമായിരുന്നു. പക്ഷെ ടീം തന്നെ ആ ഷൂട്ട് ഉപേക്ഷിച്ചു. പക്ഷേ എന്റെ കാഴ്ച്ചപ്പാട് മറിച്ചായിരുന്നു. എത്രയും പെട്ടെന്ന് സെറ്റില്‍ എത്തിച്ചേരണം എന്ന അവസ്ഥയിലായിരുന്നു ഞാന്‍. അങ്ങനെ ചെയ്തില്ലെങ്കില്‍ മനസ് തന്നെ കൈവിട്ടുപോകുമെന്ന് തോന്നി.അതങ്ങനെ തന്നെ ആകുമായിരുന്നു. എനിക്ക് ധഡക്ക് ലഭിച്ചില്ലായിരുന്നെങ്കില്‍, എനിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ എനിക്ക് മുന്നില്‍ വേറൊരു ലക്ഷ്യവുമുണ്ടാകുമായിരുന്നില്ല', ജാന്‍വി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.