You are Here : Home / വെളളിത്തിര

വനിതാ സംഘടനയെക്കുറിച്ചു മിയക്ക്‌ എന്താണ് പറയാനുള്ളത് ?

Text Size  

Story Dated: Saturday, July 28, 2018 02:36 hrs UTC

സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ യുവ നടി മിയ അഭിനയ ലോകത്തേയ്ക്ക് എത്തുന്നത് സീരിയലിലൂടെയാണ്. സഹ വേഷങ്ങളിലൂടെ നായികാ പദവിയിലേയ്ക്ക് ഉയര്‍ന്ന ഈ തെന്നിന്ത്യന്‍ താരത്തിന്റെ പുതിയ റിലീസ് അനൂപ്‌ മേനോന്‍ നായകനാവുന്ന എന്റെ മെഴുതിരി അത്താഴങ്ങളാണ്. ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ താരം മലയാള സിനിമയിലെ വനിതാ സംഘടനെയെക്കുറിച്ചും തുറന്നു പറയുന്നു.
 
 
 
പുതിയ സംഘടനയെക്കുറിച്ചു തനിക്ക് ഒന്നും പറയാനില്ലെന്ന് പറഞ്ഞ താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ' നാലു വര്‍ഷമായി ഞാന്‍ അമ്മ സംഘടനയിലെ അംഗമാണ്. വിശുദ്ധന്‍ ഒക്കെ കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് അംഗത്വമെടുക്കുന്നത്. സംഘടനയിലെ നിയമങ്ങള്‍ക്കനുസരിച്ചു തന്നെയാണ് അതില്‍ അംഗമായത്.
 
 
 
മറ്റുള്ള സംഘടനകളുടെ ഫോര്‍മാറ്റ് എനിക്ക് അറിയില്ല. മോശം കാര്യത്തിനായോ കുഴപ്പമുണ്ടാക്കാനോ അല്ലല്ലോ ആരും എന്തെങ്കിലും തുടങ്ങുന്നത്. എന്തെങ്കിലും നന്മ ഉണ്ടാകാന്‍ തന്നെയാണ്. എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന കാര്യമാണെങ്കില്‍ അതങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ.'

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.