You are Here : Home / വെളളിത്തിര

എന്റെ എല്ലാമെല്ലാല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍

Text Size  

Story Dated: Tuesday, July 31, 2018 02:16 hrs UTC

സിനിമയില്‍ നിന്ന് വധുവിനെ കണ്ടെത്താതെ ബിബിസിയില്‍ ജോലി ചെയ്തിരുന്ന സുപ്രിയയെ പ്രണയിച്ച്‌ വിവാഹം ചെയ്ത പൃഥ്വിരാജ് പല പെണ്‍ മനസ്സുകളെയും നിരാശപ്പെടുത്തിയിരുന്നു. ഏഴു വര്‍ഷം കഴിഞ്ഞ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും ദാമ്ബത്യം പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും ഇന്നും ദൃഡമായി പോകുന്നു. സുപ്രിയയ്ക്ക് പിറന്നാള്‍ സന്ദേശം അറിയിച്ചു കൊണ്ടുള്ള പൃഥ്വിരാജിന്റെ ഒറ്റ വരി കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

'ഭാര്യയും അടുത്ത സുഹൃത്തും പങ്കാളിയും യാത്രകളിലെ കൂട്ടുകാരിയും… പിന്നെ എന്റെ എല്ലാമെല്ലാല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍'- പൃഥ്വിരാജ് കുറിച്ചു, ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് തന്റെ പ്രിയതമയ്ക്ക് പിറന്നാള്‍ സന്ദേശം കൈമാറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.