മലയാള സിനിമ ചരിത്രത്തില്‍ ഇടം നേടിയ ചിത്രമാണ് ലോഹിദാസ് -സിബി മലയില്‍ ടീമിന്റെ കിരീടം .മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി സേതുമാധനും ഇടം നേടി .ജൂലൈ 7 1989 ല്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ പിന്നിട്ടിട്ട് 29 വര്‍ഷങ്ങളായി .കൃപ ഫിലിംസിന്റെ ബാനറില്‍ കിരീടം ഉണ്ണിയും ദിനേശ് പണിക്കരും ചേര്‍ന്നാണ് നിര്‍മ്മിച്ചത് ക്ലെയ്‌മാക്സിലെ കത്തി താഴെയിടടാ ,മോനെ നിന്റെ അച്ഛനാടാ പറയുന്നേ എന്നുള്ള രംഗം ഇന്നും പ്രേക്ഷമനസില്‍ മായാതെ നില്‍പ്പുണ്ട് .സാഹചര്യങ്ങള്‍ ജീവിത വഴികളെ എങ്ങനെ എല്ലാം മാറ്റിത്തീര്‍ത്തു എന്ന് ഇതുപോലെ മലയാളികളെ അനുഭവിപ്പിച്ച സിനിമകള്‍ അധികമുണ്ടാകില്ല.
മറുവാക്ക് കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ സേതു വിധി തെളിച്ച വഴിയേ സഞ്ചാരം തുടങ്ങി .സേതുമാധവന്‍ ഒരു മാതൃക തന്നെയായിരുന്നു രണ്ടുപകുതികളിലൂടെ ,മനുഷ്യന്റെ രണ്ടു പരിധികളെ കാട്ടിത്തന്ന മാതൃക .കിരീടത്തിലെ സേതുമാധവന്‍ കുടുംബത്തിന്റെ കരുതലുകളുടെയും ത്യാഗത്തിന്റെയും സന്തതിയായിരുന്നു .അത് കൊണ്ടാണ് ആ ചരട് ഒരിടത്തു പൊട്ടിയപ്പോള്‍ സേതുവിന്‍ടെ ജീവിതം കുത്തഴിഞ്ഞു വീണത് . നിലനില്‍ക്കുന്ന നിയമ സംവിധാനത്തെയും ഭരണകൂടത്തെയും വെല്ലുവിളിച്ച് വ്യക്തികള്‍ സ്വയമുണ്ടാക്കുന്ന നിയമങ്ങളും, ക്രിമിനല്‍ വാഴ്ചയും കേഡീ പണം പിരിവുമെല്ലാം മലയാളികള്‍ ഇത്ര അടുത്തുനിന്നും ഇത്ര തെളിച്ചത്തോടെയും ആദ്യം കണ്ടതും കിരീടത്തിലാകണം. അതുകൊണ്ടാണല്ലോ, 25 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോഹന്‍രാജ് എന്ന നടനെ നമ്മള്‍ കീരിക്കാടന്‍ ജോസ് എന്നു മാത്രം ഓര്‍ക്കുന്നത് .
Comments