You are Here : Home / വെളളിത്തിര

രമ്യ കട്ട കലിപ്പിൽ

Text Size  

Story Dated: Friday, August 03, 2018 04:57 hrs UTC

താര സംഘടനയായ അമ്മയില്‍ നിന്നും രാജി വച്ചതിനു പിന്നാലെ സംഘടനയ്ക്കും ഭാരവാഹികള്‍ക്കും എതിരെ വിമര്‍ശനവുമായി നടി രമ്യ നമ്ബീശന്‍. സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ചിലര്‍ ശ്രമിക്കുന്നതായി രമ്യയുടെ വെളിപ്പെടുത്തല്‍. സംഘടനയില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെ തങ്ങള്‍ക്ക് പ്രശ്‌നമുണ്ടെന്ന് ഓരോ വേദിയിലും വിളിച്ചുപറയേണ്ട അവസ്ഥയാണെന്നും രമ്യ തുറന്നു പറയുന്നു.
 
 
 
സംഘടനയില്‍ നിന്നും നിരുത്തരവാദ സമീപനമുണ്ടായപ്പോഴാണ് രാജിവെച്ചതെന്നു പറഞ്ഞ രമ്യ ഡബ്ല്യുസിസി അമ്മയ്‌ക്കെതിരായ സംഘടനയായിരുന്നു എന്നാല്‍ ഒരിക്കലും പുരുഷന്‍മാര്‍ക്കെതിരെയുള്ള സംഘടനയായിരുന്നില്ലയെന്നും അഭിപ്രായപ്പെട്ടു. ഈ സംഘടന രൂപികരിച്ചതിന് പിന്നാലെ അമ്മയില്‍ നിന്നും നല്ല സമീപനമല്ല ലഭിച്ചത്. ചിലപ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അത് പരിഹരിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞ താരം അമ്മയുമായുള്ള ചര്‍ച്ച ഈ മാസം ഏഴിന് തന്നെ നടക്കുമെന്നും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.