കൊല്ലം കൊട്ടാരക്കരയില്‍ ദുല്‍ഖര്‍ എത്തിയപ്പോള്‍ കാണാന്‍ എത്തിയ ആരാധകന് തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. ദുല്‍ഖര്‍ സല്മാന് പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. പ്രാവച്ചമ്ബലം സ്വദേശി ഹരിയാണ് മരിച്ചത്. കൊട്ടാരക്കരയിലെ ഐ മോള് ഉദ്ഘാടനത്തിനാണ് ദുല്‍ഖര്‍ എത്തിയത്. ദുല്‍ഖറിനെ കാണാന്‍ എത്തിയ ആള്‍ക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ടാണ് ഹരിയുടെ ജീവന് നഷ്ടമായത്.ദുല്‍ഖര്‍ എത്തുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്ബേ സ്ഥലത്ത് നടനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. ദുല്‍ഖര്‍ എത്തിയതോടെ തിരക്ക് കൂടുകയായിരുന്നു. പൊലീസ് സ്ഥലത്തുണ്ടായിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല. വാഹനങ്ങളും ബ്ലോക്കില്‍ കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ദുല്‍ഖര്‍ എത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് ഹരി കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് താരം സ്ഥലത്ത് എത്തിയതോടെ തിരക്ക് നിയന്ത്രണാതീതമാവുകയും തിരക്കില്‍പ്പെട്ട ഹരി കുഴഞ്ഞു വീഴുകയായിരുന്നു. തിരക്കില്‍പ്പെട്ട മറ്റു ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ ഹൃദയാഘാതം വന്നയാളാണ് ഹരിയെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തില്‍ മാള്‍ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗതാഗതതടസ്സം സൃഷ്ടിച്ചതിനും മതിയായ തയ്യാറെടുപ്പുകള്‍ നടത്താതെ റോഡില്‍ വച്ചു പരിപാടി നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
Comments