അമ്മ ഡബ്ല്യു.സി.സി വിവാദങ്ങള്‍ക്ക് അവസാനം.കഴിഞ്ഞ ദിവസം അമ്മ ഡബ്ല്യു.സി.സി മീറ്റിംഗ് ആരോഗ്യപരമായ ചര്‍ച്ചയായിരുന്നുന്നെന്ന് ഡബ്ല്യു.സി.സി അംഗങ്ങള്‍ പദ്മപ്രി രേവതി തുടങ്ങിയവര്‍ തുറന്നു പറഞ്ഞു. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. എക്സിക്യൂട്ടിവ് സ്ഥാനത്തേക്ക് മത്സരസന്നദ്ധത രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് പാര്‍വതി വ്യക്തമാക്കി. മത്സരിക്കാന്‍ കഴിയുമോയെന്ന സാധ്യത തേടുകമാത്രമാണ് ചെയ്തത്. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഡബ്ല്യു.സി.സി അംഗങ്ങള്‍ക്ക് വാക്ക് നല്‍കിയെന്ന് അംഗങ്ങള്‍ പറഞ്ഞു. ഇത് തന്റെ അച്ഛന്റെ വിജയമാണെന്ന് ചര്‍ച്ചക്കുശേഷം ഷമ്മി തിലകന്‍ പ്രതികരിച്ചു. ആദ്യം ചില എതിരഭിപ്രായം വന്നിരുന്നെങ്കിലും എല്ലാം പോസ്റ്റിവാണ്. തിലകനെ വിലക്കിയത് തെറ്റായ തീരുമാനമാണെന്ന് സംഘടന തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭരണസമിതിയുടെ തീരുമാനങ്ങള്‍ പോസിറ്റിവാണെന്ന് ജോയി മാത്യുവും വ്യക്തമാക്കി. ഒരുപാട് കത്തുകള്‍ അയച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സംഘടന ചര്‍ച്ചക്ക് തയാറായത്. സംഘടനക്ക് മാറ്റമുണ്ടായിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ നടിയെ ഉപദ്രവിച്ച കേസില്‍ കക്ഷിചേരാനുള്ള എ.എം.എം.എ ഭാരവാഹികളുടെ ശ്രമമാണ് ഒടുവില്‍ വിവാദം സൃഷ്ടിച്ചത്. താന്‍ എ.എം.എം.എയുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചതോടെ എ.എം.എം.എ നേതൃത്വത്തിലും വ്യത്യസ്ത അഭിപ്രായങ്ങളുയുര്‍ന്നതാണ് സൂചനകള്‍.ദിലീപിനെ തിരിച്ചെടുത്തതിനെതിരെ പരാതി നല്‍കിയ നടിമാരുമായി ചര്‍ച്ച നടത്തും. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നതിനൊപ്പം പ്രതിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നുമാണ് താര സംഘടനയുടെ പ്രഖ്യാപിത നിലപാട്. ഇതില്‍ പ്രതിഷേധിച്ചാണ് സംഘടനയിലെ നാല് നടിമാര്‍ രാജിവച്ചത്. ഒപ്പം അംഗങ്ങളായ രേവതി, പാര്‍വതി തെരുവോത്ത്, പദ്മപ്രിയ എന്നിവര്‍ പ്രതിഷേധമറിയിച്ച് കത്തും നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാന്‍ താരസംഘടനാ ഭാരവാഹികള്‍ നടത്തിയ ശ്രമം തിരിച്ചടിയായതും യോഗത്തില്‍ വിഷയമായിരുന്നു.
Comments