സംസ്ഥാന അവാര്‍ഡ് ജേതാവായ നടി പാര്‍വതിയുടെ പുതിയ തീരുമാനത്തില്‍ ഞെടി ആരാധകര്‍. കുറച്ചു നാളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അവധി എടുക്കുകയാണ് താരം. 'ഞാന്‍ ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ്, സ്നേഹം പങ്കു വയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും. ഇതുവരെ തനിക്ക് നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.' - നടി പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചപ്പോള്‍ നിരന്തരമായി സൈബര്‍ ആക്രമണത്തിനു ഇരയായ താരം അപ്പോഴൊന്നും ഇല്ലാത്ത പിന്മാറ്റം ഇപ്പോള്‍ എടുക്കുന്നതിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍ .സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്ന പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ നിന്നു മാത്രമാണോ അതോ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ നിന്നും കൂടിയാണോ മാറി നില്ക്കാന് തീരുമാനിച്ചത് എന്ന് വ്യക്തമല്ല.
Comments