സംസ്ഥാനം പ്രളയക്കെടുതിയില്‍ ദുരിതാനുഭവിക്കുകയാണ്. നാനാഭാഗത്തുനിന്ന് നിരവധി സഹായഹസ്തങ്ങളാണ് വരുന്നത്. സിനിമ മേഖലയിലെ നിരവധിപേര്‍ റെസ്ക്യൂ രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി നില്‍ക്കുന്നുണ്ട്. കൂടാതെ നിരവധി സഹായങ്ങളും എത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഇതാ മലയാള സിനിമയിലെ ദിലീപ്, അമല പോള്‍, ഉണ്ണി മുകുന്ദന് തുടങ്ങിയവര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളായി നിരവധിപേരാണ് സഹായവുമായി മുന്നോട്ട് വന്നിരുന്നത്. ഇപ്പോള്‍ ക്യാമ്ബുകളില്‍ സജീവമായി ദിലീപ്, അമല പോള്‍, ഉണ്ണി മുകുന്ദന് ഉണ്ട്. അമല പോള്‍ ഷൂട്ടിങ്ങിനിടെ കൈയ്ക്ക് സംഭവിച്ച പരിക്ക് വകവയ്ക്കാതെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.സാനിറ്ററി നാപ്കിനുകള്‍, പുതപ്പുകള്‍ തുടങ്ങിയവ വാങ്ങി ക്യാമ്ബുകളിലേക്ക് എത്തിക്കുന്ന അമല പോളിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
ദുരിതം അനുഭവിക്കുന്നവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുകയാണ് നടന് ദിലീപ്. പ്രളയം ഏറ്റവുമധികം ദുരിതം വിതച്ചത് ദിലീപിന്റെ സ്വദേശം കൂടിയായ ആലുവയിലാണ്. ലയണ്‍സ് ക്ലബ് അംഗങ്ങള്‍ക്കൊപ്പമാണ് ഉണ്ണി മുകുന്ദന് ദുരിതാശ്വാസ ക്യാമ്ബിലെത്തിയത്. വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും ഉണ്ണി മുകുന്ദനും സംഘവും വിതരണം ചെയ്തു. കടവന്ത്രയിലെ റീജണല്‍ സ്പോര്‍ട്സ് സെന്റര്‍ കേന്ദ്രീകരിച്ച് പൂര്‍ണിമയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് സഹായമെത്തിച്ചിരുന്നു. മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി, ഗീതു മോഹന്‍ദാസ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കൊച്ചിയിലെ തമ്മനം കേന്ദ്രീകരിച്ച് ജയസൂര്യ, ആസിഫ് അലി, അജു വര്‍ഗീസ് എന്നിവരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
Comments