പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് അമിതാഭ് ബച്ചന് നല്‍കിയത് 51 ലക്ഷം രൂപ. ഇതിന് പുറമേ തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വാങ്ങിവെച്ചിരുന്ന വില കൂടിയ ജാക്കറ്റുകളും ചെരിപ്പുകളുമെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ബച്ചന് അയച്ചു.
80 ജാക്കറ്റുകള്‍ 25 പാന്റുകള്‍, സ്കാര്‍ഫുകള്‍, 40 ജോടി ഷൂസുകള്‍ എന്നിവയാണ് ബച്ചന് കേരളത്തിലെ വിവിധ ക്യാമ്ബുകളിലേക്ക് അയച്ചത്. ഒാസ്ക്കര് ജേതാവും മലയാളിയുമായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയുമായി അടുത്ത വൃത്തങ്ങളാണ് ഇതേ കുറിച്ച് വിവരം നല്‍കിയത്.
Comments