ശക്തമായ പേമാരിയും പ്രളയവും കേരളത്തെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തെ ഉലച്ചിരുന്നു. കോടിക്കണക്കിനു നാശ നഷ്ടമുണ്ടാക്കിയ ഈ പ്രളയത്തില്‍ ആകെ ഉണ്ടായിരുന്ന ഓട്ടോയും നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ വേലായുധന്റെ കുടുംബം.
പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി മുങ്ങിപ്പോയതിനാല്‍ ചാലക്കുടി ഈസ്റ്റ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു വേലായുധന്റെ ഭാര്യയും കുടുംബവും. വേലായുധന്‍ നേരത്തെ മരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ വത്സയും മകന്‍ സുമേഷും ഭാര്യയും മക്കളും താമസിച്ചിരുന്ന വീടിന്റെ ഒരുഭാഗം തകര്‍ന്നു. വീടിനകം മുഴുവന്‍ ചെളി കയറിയ അവസ്ഥയിലാണ്. ആകെ വരുമാന മാര്‍ഗ്ഗമായിരുന്ന ഓട്ടോ വെള്ളം കയറി നശിച്ച കാഴ്ചയാണ് തിരികെ എത്തിയപ്പോള്‍ ഇവര്‍ കണ്ടത്. ഇനി എന്തുചെയ്യും എന്ന ആശങ്കയിലാണ് ഈ കുടുംബം.
ചാലക്കുടി ചേനത്തുനാട്ടിലെ ഇവരുടെ ഈ വീട് പതിനഞ്ചു വര്ഷം മുന്പ് മണി വാങ്ങിക്കൊടുത്തതായിരുന്നു.
Comments