You are Here : Home / വെളളിത്തിര

നായകനെ ചുംബിക്കണമെന്ന് നിര്‍ബന്ധിച്ചു, പക്ഷേ ഞാന്‍ വഴങ്ങിയില്ല

Text Size  

Story Dated: Thursday, August 30, 2018 02:20 hrs UTC

നടി മഡോണയ്ക്ക് അഹങ്കാരമാണെന്നും സംവിധായകരെ അനുസരിക്കാന്‍ തയ്യാറാകുന്നില്ലെന്നുമുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. അതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇപ്പോള്‍ നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം നായകനെ ചുംബിക്കണമെന്നും അത് കഥയ്ക്ക് അനിവാര്യമാണെന്നും പല സംവിധായകരും നിര്‍ബന്ധിച്ചു പക്ഷേ ഞാന്‍ വഴങ്ങിയില്ല. അത് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. നടി പറയുന്നു.
 
 
 
ഒരിക്കലും ചുംബനരംഗത്തില്‍ അഭിനയിക്കില്ല. ഇതെന്റെ തീരുമാനമാണ്. പുതുതായി വരുന്ന ചിത്രങ്ങളില്‍ അത്തരത്തിലുള്ള രംഗങ്ങളുണ്ടെന്നു പറഞ്ഞാല്‍ അത്തരം സിനിമകള്‍ ഉപേക്ഷിക്കുകയാണ് പതിവ്.
 
 
 
ഇതൊക്കെ അഭിനയത്തിന്റെ ഭാഗമല്ലേ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തികേട് കാണിക്കാനുമൊന്നും എന്നെ കിട്ടില്ലെന്ന് മഡോണ വ്യക്തമാക്കി.
 
 
 
ആസിഫ് അലിയ്ക്കൊപ്പമുളള ഇബ് ലീസ് എന്ന ചിത്രമായിരുന്നു മഡോണയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയിരുന്നത്. ഫാന്റസി കോമഡി വിഭാഗത്തില്‍ പെട്ട ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ആസിഫിന്റെ കാമുകിയായി ഫിദ എന്ന കഥാപാത്രത്തെയായിരുന്നു മഡോണ അവതരിപ്പിച്ചിരുന്നത്. ആസിഫിനൊപ്പം തന്നെ ശ്രദ്ധേയ പ്രകടനമായിരുന്നു മഡോണയും ചിത്രത്തില്‍ നടത്തിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.