കാമുകനായും , വില്ലനായും, ഹാസ്യതാരമായും മലയാള സിനിമയില്‍ മിന്നി നിന്ന നടനായിരുന്നു അശോകന്‍. പത്മരാജന്റെ 'പെരുവഴിയമ്ബലം' എന്ന സിനിമയിലൂടെ നായകനായി തുടക്കം കുറിച്ച നടനായിരുന്നു അശോകന്‍.
മലയാളത്തില്‍ നിരവധി സിനിമകളില്‍ നിറഞ്ഞു നിന്ന അശോകന് പക്ഷെ 1994 നു ശേഷം അധികം സിനിമകള്‍ ലഭിക്കാതെ പോയി.എന്നാല്‍ ത്തിന്റെ കാരണത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് അശോകന്‍ ഇപ്പോള്‍.ഒരു ടിവി ചാനല്‍ അഭിമുഖ പരിപാടിക്കിടെയാണ് അശോകന്‍ ഇതിനെ കുറിച്ച് പങ്കുവെച്ചത്.
'സിനിമകള്‍ ലഭിക്കാതിരുന്നതിന്റെ കാരണം ഇന്നും എനിക്ക് അജ്ഞാതമാണ്, സിനിമയില്‍ ഒന്നും ശ്വാശ്വതമല്ല, വളരെ കുറച്ചു പേര്‍ മാത്രമാണ് അങ്ങനെ നിലനില്‍ക്കുന്നത്. സിനിമ എന്നില്‍ നിന്ന് അകന്നതാണ്, ഞാന്‍ എവിടെയും പോയിട്ടില്ല, ഇവിടെ തന്നെയുണ്ടായിരുന്നു.
1994-നു ശേഷമാണ് എനിക്ക് സിനിമകള്‍ നഷ്ടമായത്. അശോകന്‍ പങ്കുവെയ്ക്കുന്നു. അത് പറഞ്ഞത് കൊണ്ട് സിനിമ കിട്ടിയില്ല, അല്ലെങ്കില്‍ ഇങ്ങനെ പറഞ്ഞിരുന്നേല്‍ സിനിമകള്‍ ലഭിച്ചേനെ എന്ന് ഒന്നും കരുതുന്നില്ല, എല്ലാം സംഭവിച്ചു പോകുന്നതാണ് , അശോകന്‍ വ്യക്തമാക്കുന്നു.
Comments