മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് 67-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മലയാള സിനിമയുടെ കൂള്‍ ഡാഡിയും ബേസ്ഡ് മകനുമാണ് മമ്മൂട്ടിയും ദുല്‍ഖറും. മലയാളികളുടെ സ്വകര്യ അഹങ്കാരമാണ് മമ്മൂക്ക. മലയാള സിനിമയുടെ നിത്യയൗവനമായി നില്ക്കുന്ന താരമാണ് മമ്മൂട്ടി. മകനെ തോല്‍പ്പിക്കുന്ന ലൂക്കാണ് അദ്ദേഹം. മലയാള സിനിമ ലോകത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും താരത്തിന് ആശംസകള്‍ വന്നു നിറയുകയാണ്.
മോഹന്‍ലാല്‍ മുതല്‍ ഇപ്പോള്‍ മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന യൂത്തന്മാര് വരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസകള്‍ അറിയിക്കുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ഒരു ഫോട്ടോ പങ്കുവെച്ചാണ് ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ ആശംസ നേര്‍ന്നത്. ഏറ്റവും കൂള്‍ ഡാഡിയെക്കുറിച്ച് പ്രശംസിക്കാന്‍ വാക്കുകളില്ലെന്നാണ് ദുല്‍ഖര്‍ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.
ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി ആരാധകര്‍. കേരളക്കര പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടിയ സമയത്ത് കൈത്താങ്ങായി മമ്മൂട്ടി രംഗത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ പ്രളയക്കെടുതി നേരിടുന്ന ഈ സാഹചര്യത്തില്‍ കാര്യമായ ആഘോഷപരിപാടികളില്ലാതെയാണ് മെഗാസ്റ്റാറിന്റെ ഇത്തവണത്തെ ജന്മദിനം കടന്നു പോകുന്നത്.പറവൂര്‍ പെരുമ്ബടന്നയില് പുറമ്ബോക്കില്‍ താമസിക്കുന്ന ആശ്രിതയ്ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്യമാക്കുമെന്ന് പ്രഖ്യാപിച്ചാണ് മമ്മൂട്ടിയുടെ ആരാധകര്‍ ജന്മദിനത്തില് മാതൃകയാകുന്നത്.വീടിന്റെ രൂപരേഖ മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ ഫാന്‍സ് അസോസിയേഷന് ആശ്രിതയ്ക്ക് കൈമാറിയിരുന്നു.
Comments