തീവണ്ടി എന്ന പേരുകേള്‍ക്കുന്നതിന് മുമ്ബേ ജീവാംശമായ് എന്ന ഗാനം നമ്മള്‍ കേട്ടു. പുതുമുഖ സംവിധായകന്‍ കൈലാസ് മേനോന്‍ സംഗീതം ചെയ്ത് യുവഗായകന്‍ കെ.എസ് ഹരിശങ്കറും ശ്രേയാ ഘോഷാലും ചേര്‍ന്ന് പാടിയ ഗാനം നിരവധി പേരെകൊണ്ട് യൂട്യൂബ് ഏറ്റു പാടിച്ചു.
രണ്ടു മാസം മുമ്ബാണ് ഹരിശങ്കര്‍ തന്നെ പാടിയ കവര്‍ വേര്‍ഷന്‍ യൂട്യൂബിലെത്തിയത്. ഇതുവരെ നാലുലക്ഷത്തോളമായി അതിന്റെ കാഴ്ചക്കാരുടെ എണ്ണം. സംഗീതജ്ഞയും ഗായികയുമായ ഡോ.കെ ഓമനക്കുട്ടിയുടെ കൊച്ചുമകനാണ് ഹരിശങ്കര്‍. അമ്മാവന്മാരായ എം.ജി രാധാകൃഷ്ണന്റേയും എം.ജി ശ്രീകുമാറിന്റേയും പാത പിന്തുടരുന്നവന്‍. കര്‍ണാടക സംഗീതജ്ഞനായിരുന്ന ആലപ്പുഴ ശ്രീകുമാറിന്റെയും വീണ വിദുഷി കമല ലക്ഷ്മിയുടേയും മകന്‍. ശാസ്ത്രീയ സംഗീതത്തില്‍ പയറ്റിത്തെളിഞ്ഞ ഹരിശങ്കറിനെ ഈ കവര്‍ വേര്‍ഷനില്‍ കാണാം.
ലസിക നൃത്ത വിദ്യാലയം പുറത്തിറക്കിയ ഈ കവറിന് ലഭിച്ചത് നല്ല വരവേല്‍പ്പാണ്. നന്ദന ചന്ദ്രയാണ് നൃത്തം. പതിവു രീതി വിട്ട് സഞ്ചരിച്ച ഒരു കവര്‍ പതിപ്പ് കൂടിയാണിത്.
മോക്ഷ എന്ന ബാന്‍ഡ് തയ്യാറാക്കിയ കവര്‍ പതിപ്പാണ് ഏറ്റവും ഒടുവില്‍ യൂട്യൂബില്‍ ഹിറ്റായത്. ജീവാംശമായ്ക്കൊപ്പം ആവണിപ്പൊന്നൂഞ്ഞാലും ഇടക്ക് വരുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ രണ്ടേമുക്കാല്‍ ലക്ഷമാണ് കാഴ്ച്ചക്കാരുടെ എണ്ണം. കവര്‍ സോങ് പ്രേമികള്‍ക്ക് നല്ല കാലം സമ്മാനിച്ചുകൊണ്ടാണ് 'തീവണ്ടി' ഓടിക്കൊണ്ടിരിക്കുന്നത്.
Comments