ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധം ആളിക്കത്തിയിട്ടും ഇതുവരെയും സര്‍ക്കാരോ പൊലീസോ വ്യക്തമായ നടപടി എടുക്കാത്തത് പ്രതിഷേധിച്ച് നടനും സംവിധായകനുമായ മേജര്‍ രവി രംഗത്ത് എത്തിയിരിക്കുന്നു. കുറ്റം ചെയ്തത് രാഷ്ട്രീയക്കാരനാണെങ്കില്‍ അവരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം. 10 വോട്ടിന് വേണ്ടി ആയിരം വോട്ടുകളാണ് കളയുന്നതെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിനെ ഇതേപോലുളള കേസിലാണ് അറസ്റ്റ് ചെയ്തതും നടപടി സ്വീകരിച്ചതും. തന്റെ സംഘടനയായ അമ്മ അന്വേഷണം നടത്തട്ടേയെന്ന് ദിലീപിന് പറയാമായിരുന്നു. എന്നാല്‍ അങ്ങനെയല്ല ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേജര്‍ രവിയുടെ വാക്കുകള്‍.....
ഇത് പോലുളള കാര്യങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണയുണ്ടെങ്കില്‍ അതിനെ ഞാന്‍ അപലപിക്കും. കുറ്റം ചെയ്തത് രാഷ്ട്രീയക്കാരനാണെങ്കില്‍ അവരെ മാറ്റി നിര്‍ത്തി അന്വേഷിക്കണം. 10 വോട്ടിന് വേണ്ടി ആയിരം വോട്ടുകളാണ് കളയുന്നതെന്ന് മനസ്സിലാക്കണം. നമ്മള്‍ ഇറങ്ങി ഇവര്‍ക്ക് പിന്തുണ നല്‍കണം. ഫ്രാങ്കോ എത്ര വലിയ കൊമ്ബത്ത് ഇരിക്കുന്ന ആളാണെങ്കിലും നടപടി സ്വീകരിക്കണം. അതില്‍ സഭയല്ല ഉത്തരം പറയേണ്ടത്. അഭയ കേസും ഇത് പോലെ തന്നെ നീണ്ടു പോയതാണ്.
നമ്മള്‍ നീതിക്കും ന്യായത്തിനും വേണ്ടി ശബ്ദം ഉയര്‍ത്തണം. ഇവിടെ ഒരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ പേരില്‍ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞങ്ങളുടെ പ്രതിഷേധം. നേരത്തേ പലപ്പോഴും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിലും നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇരയ്ക്ക് നീതി ഉറപ്പാക്കുക എന്നത് നമ്മള്‍ ഓരോരുത്തരുടേയും ബാധ്യതയാണ്.
Comments