You are Here : Home / വെളളിത്തിര

താങ്ങും തണലതുമായതു എന്റെ മകൻ

Text Size  

Story Dated: Thursday, September 13, 2018 04:13 hrs UTC

കലയും ജീവിതവും ഒരുമിച്ച്‌ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സമയങ്ങളില്‍ ജീവിതം അടിയറവ് കൊടുത്ത് കലയുമായി മുന്നോട്ട് പോകുന്ന പല സെലിബ്രിറ്റികളെയും നമ്മള്‍ മുന്‍പ് കണ്ടിട്ടുണ്ട്. എന്നാല്‍ സിനിമയിലേക്ക് വരുന്നതിനേക്കാള്‍ മുന്‍പ് തന്നെ വിവാഹമോചനത്തിലേക്ക് എത്തിയ നടിയാണ് നടി ശ്രിന്ദ. പത്തൊന്‍പതാം വയസ്സില്‍ വിവാഹിതയാകുന്നു ശ്രിന്ദ ആ ബന്ധം വിവാഹ മോചനത്തില്‍ കലാശിച്ചപ്പോഴും ചുങ്കുറപ്പോടെ നേരിട്ടിരുന്നു.ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ മോശമായി സംസാരിക്കുന്നവര്‍ക്ക് നല്ല മറുപടി കൊടുക്കുമെന്നും സ്രിന്റ വ്യക്തമാക്കി. . ആ പ്രതിസന്ധി ഘട്ടത്തില്‍ താങ്ങും തണലുമായതും ധൈര്യവും തന്റെ ഏക മകന്റെ സാമിപ്യമായിരുന്നുവെന്ന് ശ്രിന്ദ പറഞ്ഞു.ആദ്യമായി തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന നല്ലതും മോശവുമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി.

നടിയുടെ വാക്കുകള്‍.....

വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം. നാല് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കെത്തിയത്. അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്തുസംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു.

അതു ബാധിക്കുന്നത് കുട്ടികളെയാണ്. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം. അദ്ദേഹം ഇപ്പോള്‍ സന്തോഷവാനാണ്. ഞാനും എന്റെ മകനും അങ്ങനെ തന്നെ. ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു. ശ്രിന്ദ വ്യക്തമാക്കി.

അര്‍ഹാന്‍ എന്റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അര്‍ഹാന്‍. മകന് ജന്‍മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.