ട്രോളര്‍മാര്‍ പൊങ്കാലയിട്ട വ്യക്തികളുടെ കൂട്ടത്തില്‍ നടി മല്ലിക സുകുമാരനും ഉള്‍പ്പെട്ടിരുന്നു. പ്രളയത്തിനുശേഷവും ട്രോളുകള്‍ മല്ലിക നിറഞ്ഞു.
വട്ടത്തോണിയില്‍ വെള്ളപൊക്കത്തില്‍ നിന്നും സുരക്ഷിത ഇടത്തിലേക്ക് നീങ്ങുന്ന മല്ലികയുടെ ഫോട്ടോ സോഷ്യല്‍മീഡയയില്‍ നിറഞ്ഞിരുന്നു, ഒപ്പം ട്രോളും.
പ്രളയത്തിന്റെ പ്രശ്‌നങ്ങളൊക്കെ മാറി കഴിഞ്ഞപ്പോഴേക്കും ട്രോളര്‍മാരെ ട്രോളി മല്ലികയെത്തി. ട്രോളുകള്‍ കണ്ടപ്പോഴാണ്, കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടതെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. കഴിവതും ഇതിനോടൊന്നും പ്രതികരിക്കാന്‍ പോകില്ല. ഇനി ട്രോളിലൂടെ ചിലര്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ അങ്ങനെ ആകട്ടെയെന്നും മല്ലിക പറയുന്നു.
പരിഹസിക്കുന്നവരോട് തനിയ്ക്ക് പറയാനുള്ളത് ഒരു കാര്യമാത്രമാണ്. ആദ്യം നിലപാടില്‍ സത്യസന്ധത വേണം. ഒന്നുകില്‍ ശുദ്ധമായ നര്‍മമായിരിക്കണം അല്ലെങ്കില്‍ കാമ്ബുള്ള വിമര്‍ശനങ്ങളായിരിക്കണം. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന ട്രോളുകള്‍ വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്.
ആദ്യം ട്രോളുകള്‍ രാജുവിന്റേ നേരെയായിരുന്നു. തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതിന്റെ പേരിലായിരുന്നു ആക്രമണം. അഹങ്കാരി, താന്തോന്നി, എന്നിങ്ങനെയൊക്കെയായിരുന്നു അവനെ വിശേഷിപ്പിച്ചത്. പിന്നീട് ഈ പറഞ്ഞവര്‍ തന്നെ അതെല്ലാം മാറ്റിപ്പറഞ്ഞു. ഇപ്പോള്‍ കുറച്ചു നാളുകളായി എന്റെ നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ് എന്നും മല്ലിക പറഞ്ഞു.
Comments