പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മമ്മൂട്ടി ചിത്രമയിരുന്നു കുട്ടനാടന്‍ ബ്ലോഗ്. എന്നാല്‍ പ്രതീക്ഷിച്ച ഫലം ചിത്രത്തില്‍ നിന്ന് ലഭിച്ചിരുന്നില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കുട്ടനാടന്‍ ബ്ലോഗിനെ കുറിച്ച് യുവതാരം ഉണ്ണി മുകുന്ദന്റെ കമന്റായിരുന്നു. ചിത്രത്തിന്റെ പ്രശംസിച്ച് ഉണ്ണി ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരുന്നു. ഇതിനു താഴെ ചിത്രത്തിനെ വിമര്‍ശിച്ച് ഒരു കമന്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് കാര്യങ്ങള്‍ മാറിയത്.
ഉണ്ണിച്ചേട്ടാ, നിങ്ങള്‍ ഒരു നടന്‍ അല്ലേ, തീര്‍ത്തും ശരാശരി നിലവാരത്തിലുള്ള സിനിമയെ ഇങ്ങനെ തള്ളുന്നത് കഷ്ടമാണ് എന്നായിരുന്നു വിമര്‍ശകന്റെ കമന്റ് . എന്നാല്‍ കുടുംബപ്രേക്ഷകര്‍ ചിത്രത്തെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഇതിനെ ഒരു സിനിമായി മാത്രം കാണൂ എന്നും മറുപടിയായി ഉണ്ണി മറുപടി നല്‍കി.'കുടുംബങ്ങള്‍ക്ക് ചിത്രം ഇഷ്ടമാകും. എന്തിനാ ഇങ്ങനെ ടെന്‍ഷന്‍ ആകുന്നത്? സമാധാനിക്കൂ, ഇതൊരു സിനിമയല്ലേ? കാണാത്തവര്‍ കാണട്ടേ, ഇതൊരു യുദ്ധം ഒന്നും അല്ലല്ലോ എന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിനെ വിമര്‍ശിച്ചെത്തിയ മറ്റൊരു വ്യക്തിയ്ക്കും ഉണ്ണി മറുപടി നല്‍കി. '100 കോടി ഷുഗര്‍, ഇതു ഇക്കയുടെ മൂന്നാമത്തെ 100 കോടി'-ഇതായിരുന്നു മറ്റൊരാളുടെ പ്രതികരണം. സോഷ്യല്‍ മീഡിയ കുറച്ചു കൂടി കരുതലോടെ ഉപയോഗിക്കണമെന്നും ഒരു സുരേഷ് ഗോപി ആരാധകനായ നിങ്ങള്‍ ആദ്ദേഹത്തെ അവഹേളിക്കുന്നതു പോലെ കാര്യങ്ങള്‍ കൊണ്ടെത്തിക്കരുതെന്നും ഉണ്ണി മറുപടി നല്‍കി.ഒരു കുട്ടനാടന്‍ ബ്ലോഗ് കണ്ടു! ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട മമ്മൂക്കയെ കുടുംബ പ്രേക്ഷകര്‍ക്ക് തിരിച്ചുകിട്ടിയിരിക്കുന്നു എന്ന് നിറഞ്ഞ മനസ്സോടെ പറയട്ടെ ! നാടിന്റെ നേരും നന്മയും നിറഞ്ഞ ഒരു നല്ല കുടുംബചിത്രം. മമ്മൂക്കയ്ക്കും, സേതു ചേട്ടനും, ഈ സിനിമയുടെ ഭാഗമായി കൂടെ നിന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്നേഹം. ഒരു കുട്ടനാടന്‍ ബ്ലോഗിന് ആശംസകള്‍ നേരുന്നു എന്നും താരം ഫേസ്ബുക്കില്‍ കുറിച്ചും
Comments