You are Here : Home / വെളളിത്തിര

കേരള പൊലീസിനെതിരെ വിമര്‍ശനവുമായി പാര്‍വതി

Text Size  

Story Dated: Monday, September 17, 2018 03:11 hrs UTC

സുഹൃത്തിന്റെ പ്രണയം തുറന്നു പറഞ്ഞതിന്റെ പേരില്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരള പൊലീസിനെതിരെ വിമര്‍ശനവുമായി നടി മാല പാര്‍വതി. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് താരത്തിന്റെ വിമര്‍ശനം.

സേക്രഡ് ഹാര്‍ട്ട് കോളേജിലെ പെണ്‍കുട്ടിയോട് സുഹൃത്തിന് വേണ്ടി മറ്റൊരു പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നടത്തിയാണ് സംഭവം. മൂന്ന് വട്ടം പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും അതുകൊണ്ട് ഈ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് പോലീസ് താക്കിത് നല്‍കിയെന്നും മാല പാര്‍വതി പറയുന്നു. സെക്ഷന്‍ 354,120 പ്രകാരമാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കച്ചേരിപ്പടി പോലീസാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.സി.ഐ, എസ്.ഐ എന്നിവരെ കണ്ട് സംസാരിച്ചിട്ടും പെണ്‍കുട്ടിയെ വിട്ടയയ്ച്ചില്ലെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.