You are Here : Home / വെളളിത്തിര

പ്രിയയോടുള്ള ദേഷ്യം സിനിമയോട് തീർക്കരുതേ........

Text Size  

Story Dated: Friday, September 21, 2018 04:08 hrs UTC

സമൂഹമാധ്യമത്തിലൂടെ അപേക്ഷയുമായി 'അഡാര്‍ ലൗ' സംവിധായകന്‍ ഒമര്‍ലുലു രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലൊരാളായ പ്രിയയോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുതെന്നാണ് സംവിധായകന്റെ അപേക്ഷ.

പുതുമുഖങ്ങള്‍ ഒരുപാടുള്ള സിനിമയാണെന്നും പിന്തുണയ്ക്കണമെന്നും ഒമര്‍ ലുലു ലൈവില്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനത്തിന് ലഭിച്ച വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഒമര്‍.

ഇന്നലെ പുറത്തിറങ്ങിയ ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന് ഡിസ് ലൈക്കുകളുടെ പൂരമാണ്. 319കെ ഡിസ് ലൈക്കുകളാണ് ഇതു വരെ പാട്ടിന് ലഭിച്ചിരിക്കുന്നത്. ലൈക്ക് 45 കെ മാത്രം.കൂടാതെ ചിത്രത്തെയും ഗാനത്തെയും കുറിച്ചുള്ള വിമര്‍ശനങ്ങളും പരിഹാസട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

സിനിമയ്ക്കു കാശുമുടക്കിയ നിര്‍മ്മാതാവിനുണ്ട് സ്വപ്നങ്ങള്‍, കഴിഞ്ഞ ഒന്നരവര്‍ഷമായി ഞാന്‍ ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുകയാണ്. അങ്ങനെ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ് സിനിമ.''പ്രിയയോട് ഇഷ്ടമുള്ളവര്‍ ഉണ്ടാകും അല്ലാത്തവര്‍ ഉണ്ടാകും. നിങ്ങള്‍ക്കൊരു താരത്തെ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ അക്കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുത്.'-ഒമര്‍ ലുലു പറഞ്ഞു. പാട്ട് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ പ്രിയയോടുള്ള ദേഷ്യംകൊണ്ടാണ് ഡിസ്ലൈക്ക് ചെയ്തതെന്നും കമന്റ് ചെയ്ത ആരാധകന് മറുപടി നല്‍കുക കൂടിയായിരുന്നു ഒമര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.