You are Here : Home / വെളളിത്തിര

ലാലും മോദിക്ക് പിന്നാലെ ...

Text Size  

Story Dated: Friday, September 21, 2018 04:23 hrs UTC

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടന്‍ മോഹന്‍ലാല്‍. താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും ക്ഷമയുള്ള കേള്‍വിക്കാരനാണ് മോദിയെന്ന് അദ്ദേഹം ബ്ലോഗില്‍ എഴുതി. കഴിഞ്ഞയാഴ്ച്ച മോദിയെ കണ്ട വിശേഷങ്ങളാണ് അദ്ദേഹം ബ്ലോഗില്‍ പറയുന്നത്.

'നേരത്തെ അപേക്ഷിച്ചതനുസരിച്ചാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചത്. നടന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരുടേയും അമ്മ ശാന്തകുമാരിയുടേയും പേരില്‍ ആരംഭിച്ച വിശ്വശാന്തി ചാരിറ്റിബള്‍ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനെങ്ങളെക്കുറിച്ചാണ് പ്രധാനമന്ത്രിയുമായി കൂടുതലായും സംസാരിച്ചത്. വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സ്ഥലത്തുണ്ടെങ്കില്‍ ഉറപ്പായും പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി വാക്ക് നല്‍കി.പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിനെതുടര്‍ന്ന് പല ഊഹാബോധങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ അതിലൊന്നും മറുപടി പറയുന്നില്ലെന്നും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളൊന്നും തന്നെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി.

'നാല് കാര്യങ്ങളാണ് നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്തത്. കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിശ്വശാന്തി ട്രസ്റ്റ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ട്രസ്റ്റിന്റെ പേരില്‍ തുടങ്ങാന്‍ താല്‍പര്യപ്പെടുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററിനെക്കുറിച്ച്‌, കേരള പുനര്‍നിര്‍മ്മാണം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പദ്ധതിയിടുന്ന ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, ഭാവി പദ്ധതിയായ യോഗ റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവയാണ് ചര്‍ച്ച ചെയ്തത്. പ്രളയാനന്തര കേരളത്തില്‍ ട്രസ്റ്റിന്റെ പേരില്‍ ചെയ്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മോദിയോട് വിശദീകരിച്ചു. കേരളത്തിലെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം മനസ്സിലാക്കി വച്ചിരുന്നുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. രാഷ്ട്രീയഭേദമില്ലാതെ കേരളത്തിനായി എന്തു സഹായവും നല്‍കാമെന്ന് പ്രധാനമന്ത്രി തന്നോട് പറഞ്ഞുവെന്നും ഒരു കാര്യത്തിലും അവകാശവാദം ഉന്നയിക്കാതെ സേവന സന്നദ്ധനായ ഒരു പൗരനെ പോലെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ വിവരിക്കുന്നു.

മോദിയെ കണ്ട് പിരിയുന്പോള്‍ തനിക്ക് പോസീറ്റീവ് എനര്‍ജി അനുഭവപ്പെട്ടെന്നും പോസീറ്റീവ് എനര്‍ജിക്ക് പാര്‍ട്ടി,മതഭേദമില്ലെന്നും മനസ്സ് തുറന്ന് ആത്മാര്‍ത്ഥമായി അടുത്തു നിന്നാല്‍ അതെല്ലാവര്‍ക്കും ഉണ്ടാവുമെന്നും മോദിയെ കണ്ടു പിരിഞ്ഞു മൂന്നാഴ്ച്ച കഴിഞ്ഞിട്ടും ആ എനര്‍ജി തന്നില്‍ നിലനില്‍ക്കുന്നുണ്ടെന്നും ലാല്‍ പറഞ്ഞു. മോദിയുമായുള്ള താരത്തിന്റെ കൂടിക്കാഴ്ച്ച ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അണിനിരത്താന്‍ ഉദ്ദേശിക്കുന്ന പ്രശസ്തരില്‍ നടന്‍ മോഹന്‍ലാലും ഉള്‍പ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു താരത്തിന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.