തമിഴിലെ ക്യൂട്ട് കപ്പിളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ആരാധകര്‍ക്കെല്ലാം പ്രീയപ്പെട്ട താരജോഡി. പ്രണയം രഹസ്യമാക്കി വെയ്ക്കാതെ വിമര്‍ശനങ്ങളെ വകവെയ്ക്കാതെ മുന്നോട്ട് പോകുന്ന ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും സൂചനകളുണ്ട്. ഇടവേളകളിലെല്ലാം യാത്ര നടത്തുന്ന ഇരുവരുടെയും ഒരു ക്യൂട്ട് വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സെപ്റ്റംബര്‍ 18ന് വിഘ്നേഷിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു വിദേശ രാജ്യത്തേയ്ക്ക് യാത്ര. ഇതിനിടെ എയര്‍ ഹോക്കി കളിക്കുന്നതിന്റെ വീഡിയോ വിഘ്നേഷ് തന്നെയാണ് പങ്കുവെച്ചത്. എയര്‍ ഹോക്കിയില്‍ വിഘ്നേഷിനെ തോല്‍പ്പിച്ച ശേഷം കൊച്ചു കുഞ്ഞിനെപ്പോലെ തുള്ളിച്ചാടുന്ന നയന്‍സിനെ സൂപ്പര്‍ ക്യൂട്ട് എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഒന്നിച്ചായിരിക്കുമ്ബോള് ഇരുവരും ഏറെ സന്തോഷത്തിലാണ് കാണപ്പെടുന്നത് ഈ സന്തോഷം എന്നും ഉണ്ടാകട്ടെയെന്നും ആരാധകര്‍ പറയുന്നു.
Comments