തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹമാണ് സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള വിവാഹം. എന്തായാലും തന്റെ വിവാഹത്തെക്കുറിച്ച് സംവിധായകന്‍ വിഘ്‌നേഷ് ഒരുകാര്യം ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. താന്‍ നയന്‍താരയെ ഒരിക്കലും രഹസ്യമായി വിവാഹം ചെയ്യില്ല.
ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന വ്യക്തികളില്‍ ഒരാളാണ് നയന്‍താര. ഏറ്റവും കടപ്പാടും നയന്‍താരയോടാണ്. നയന്‍സുമായിട്ടുള്ള വിവാഹം എന്നു നടക്കുമെന്ന് അറിയില്ല. പക്ഷേ വിവാഹം നടക്കും. അത് എല്ലാവരേയും അറിയിച്ചിട്ട് മാത്രമായിരിക്കും നടക്കുക. അല്ലാതെ നയന്‍താരയെ താന്‍ ഒരിക്കലും രഹസ്യവിവാഹം ചെയ്യില്ലെന്ന് വിഘ്‌നേഷ് പറഞ്ഞു.
Comments