2016ല്‍ പ്രദര്‍ശനത്തിനെത്തിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരിക്കാര്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദര്‍ശന എന്ന കഥാപാത്രത്തെയാണ് അനാര്‍ക്കലി അവതരിപ്പിച്ചത്.
ആനന്ദത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആസിഫ് അലി ചിത്രം മന്ദാരത്തിലും അനാര്‍ക്കലി പ്രത്യക്ഷപ്പെടുന്നുണ്ട്. വളരെ കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഗ്ലമാര്‍ വേഷങ്ങളോട് തനിക്കെതിര്‍പ്പില്ലെന്നാണ് നടി അനാര്‍ക്കലി മരിക്കാര്‍ പറയുന്നത്. അനാര്‍ക്കലിയുമായി നടത്തിയ ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍.
എന്തും തുറന്നു പറയുന്ന പ്രകൃതക്കാരിയാണ് അനാര്‍ക്കലി. വരുംവരായ്കകള്‍ ആലോചിക്കാതെ എല്ലാത്തിനെയും കുറിച്ച് തുറന്ന് സംസാരിക്കും. സിനിമ വന്നാല്‍ വന്നു ഇല്ലെങ്കില്‍ ഇല്ല എന്ന് മലയാളത്തിലെ ഒരു യുവനായിക ക്യാമറയ്ക്ക് മുന്നില്‍ പറയണമെങ്കില്‍ അവരുടെ ധൈര്യം ഉൗഹിക്കാവുന്നതേയുള്ളൂ.
"ഗ്ലാമറസ് കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. ഞാന്‍ എന്നെ തന്നെ മൂടിപ്പുതച്ചിരിക്കുന്ന ആളൊന്നുമല്ല. എന്റെ വസ്ത്രധാരണവും അങ്ങനെയൊക്കെ തന്നെയാണ്. ഗ്ലാമറസ് വേഷം വന്നാല്‍ ഞാന്‍ വണ്ണം കുറയ്ക്കാന്‍ നോക്കും. കാരണം എന്റെ ഇപ്പോഴത്തെ ശരീരം വച്ചിട്ട് ഗ്ലാമറസായാല്‍ അതു വൃത്തികേടാവും. അല്ലാതെ ഗ്ലാമറസ് വേഷങ്ങളോട് എതിര്‍പ്പൊന്നുമില്ല. ചുംബന രംഗങ്ങളോടും എനിക്ക് എതിര്‍പ്പൊന്നുമില്ല. എന്റെ മാതാപിതാക്കള്‍ക്ക് എതിര്‍പ്പുണ്ടോ എന്നറിയില്ല. പക്ഷേ എനിക്കൊരു പ്രശ്നവുമില്ല" - അനാര്‍ക്കലി പറയുന്നു.
സിനിമയില്‍ സ്ത്രീകള്‍ കുറേ രീതിയിലൊക്കെ നോക്കിയാല്‍ സുരക്ഷിതരല്ല. പക്ഷേ ഇപ്പോഴത്തെ തലമുറയ്ക്ക് അത്രയും പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നില്ല. വ്യക്തിപരമായി പറഞ്ഞാല്‍ എനിക്ക് അത്രയും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അത് ഞാന്‍ തന്നെ കൈകാര്യം ചെയ്തിട്ടുമുണ്ട്.
നമുക്ക് ചുറ്റുമുള്ളവര്‍ക്ക് അധികം സ്വതന്ത്ര്യം കൊടുക്കാതെ എങ്ങനെ നിര്‍ത്തുന്നു എന്നതിലൊക്കെ കാര്യമുണ്ട്. എല്ലാ മേഖലകളിലും സ്ത്രീക്ക് അവരുടേതായ പ്രശ്നങ്ങളുണ്ട്. സിനിമയില്‍ ചിലപ്പോള്‍ കുറച്ച് കൂടുതല്‍ കാണും. അതിനെയൊക്കെ മറികടന്നേ പറ്റൂ. നാം അതിനെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യമെന്നും അനാര്‍ക്കലി പങ്കുവയ്ക്കുന്നു.
Comments