You are Here : Home / വെളളിത്തിര

മുംതാസിനും പറയാനുണ്ട് .....

Text Size  

Story Dated: Wednesday, October 24, 2018 04:00 hrs UTC

സിനിമാ ലോകത്ത് മീ ടു വെളിപ്പെടുത്തലുകള്‍ ചര്ച്ചയാകുകയാണ്. തെന്നിന്ത്യന്‍ ഗ്ലാമര്‍ നായികയായിരുന്ന മുംതാസ് സിനിമാ അഭിനയത്തിന്റെ ആദ്യകാലത്ത് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

സംവിധായകരില്‍ നിന്നടക്കമുണ്ടായ ദുരനുവഭങ്ങളാണ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ മുംതാസ് തുറന്നു പറഞ്ഞത്. ഒരു സംവിധായകന്‍റെ പെരുമാറ്റം അതിരുകടന്നതോടെ ചെരുപ്പൂരി അടിച്ചിട്ടുണ്ടെന്നു താരം വ്യക്തമാക്കി. നടിഗര്‍ സംഘമാണ് സംവിധായകനുമായുള്ള പ്രശ്നം ഒത്തുതീര്‍പ്പാക്കിയതെന്നും മുംതാസ് വെളിപ്പെടുത്തി. എന്നാല്‍ സംവിധായകന്‍റെ പേരു വെളിപ്പെടുത്താന്‍ താരം തയ്യാറായിട്ടില്ല.

തന്റെ അഭിനയ സമയത്ത് അമ്മ ഒപ്പം വരാറുണ്ടായിരുന്നു. കൂടാതെ വരാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ അമ്മ മുളക്പൊടി പൊതിഞ്ഞ് നല്‍കുമായിരുന്നെന്നും പ്രശ്നങ്ങളുണ്ടായാല്‍ ഇത് ഉപയോഗിക്കണമെന്ന ഉപദേശവും അമ്മ നല്‍കിയിരുന്നതായി തുറന്നു പറഞ്ഞ മുംതാസ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മുറിയിലേക്ക് വിളിച്ചാല്‍ പോകരുതെന്ന് അമ്മ പറഞ്ഞിരുന്നതായും വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.