മലയാളത്തിന്റെ വിസ്മയതാരമാണ് മോഹന്‍ലാല്‍. നാടന്‍ കഥാപാത്രങ്ങള്‍ മുതല്‍ ആക്ഷന്‍ രംഗങ്ങള്‍ വരെ മനോഹരമായ വഴക്കത്തോടെ അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രമാണ് രഞ്ജിത് ഒരുക്കുന്ന ഡ്രാമ. ചിത്രീകരണം പൂര്‍ത്തിയായ ഡ്രാമയെക്കുറിച്ച് രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ പറയുന്നു. 'നന്ദനം, പ്രാഞ്ചിയേട്ടന് ദി സെയിന്റ്, ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളെ പോലെ ചെറിയ ചിത്രമാണ് ഡ്രാമ. മറ്റ് മോഹന്‍ലാല്‍ രഞ്ജിത്ത് ചിത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഡ്രാമയെന്നും രഞ്ജിത് വ്യക്തമാക്കി.
മലയാളത്തിലെയും എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ദൃശ്യം. ജിത്തു ഒരുക്കിയ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നിര്‍മ്മാതാവ് ആന്റണി കരഞ്ഞു കൊണ്ട് പറഞ്ഞതിനെക്കുറിച്ചു രഞ്ജിത്ത് വെളിപ്പെടുത്തി. 'ദൃശ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്ന സമയം. ഞാന്‍ ആന്റണി പെരുമ്ബാവൂരിനെ വിളിക്കുന്നു. എന്താ ചേട്ടാ എന്ന് പറഞ്ഞ് ഫോണ്‍ എടുക്കുമ്ബോഴെ അവന്റെ ശ്ബ്ദത്തില്‍ വല്ലാത്തൊരു മാറ്റം എനിക്ക് ഫീല്‍ ചെയ്തു. ലൊക്കേഷനില്‍ ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍ സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ട് നില്ക്കാന് ആവുന്നില്ല. എന്ന് പറഞ്ഞുകരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ആന്റണി എന്നോര്‍ക്കണം. പക്ഷെ അതിനാക്കാള് ഉപരി ലാലിന്റെ വലിയ ഫാനാണ് ആന്റണി. ഈ ആരാധന ജിത്തു ജോസഫിന് തോന്നിക്കഴിഞ്ഞാല്‍ ദൃശ്യം പോലെ ഒരു സിനിമ ഉണ്ടാകില്ല'.
കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകരെന്നും രഞ്ജിത് പറയുന്നു. കഥാപാത്രത്തെ സ്നേഹിച്ചുകഴിഞ്ഞാല്‍ കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറാകുന്ന ഒരു നടന് കൂടിയാനെ മോഹന്‍ലാല്‍ എന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
Comments