പീഡനത്തിനിരയായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ഒരിക്കല്‍ കൂടി നടി പാര്‍വ്വതി. നാല് വയസ്സുള്ളപ്പോള്‍ പീഡനത്തിനിരയായി. പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം മാത്രമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്. വീണ്ടും പന്ത്രണ്ട് വര്‍ഷങ്ങളെടുത്തു സംഭവത്തെപ്പറ്റി പുറത്തുപറയാനെന്നും പാര്‍വ്വതി പറഞ്ഞു.
മുന്‍പും പീഡനത്തിനിരയായ വെളിപ്പെടുത്തല്‍ പാര്‍വ്വതി നടത്തിയിരുന്നു. എന്നാല്‍, എപ്പോഴാണ് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. രാഷ്ട്രീയ, സിനിമാമേഖലയിലുള്‍പ്പെടെ മീ ടു ക്യാംപെയിന് ശക്തിയാര്‍ജിക്കുന്ന അവസരത്തിലാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്.
പതിനേഴ് വര്‍ഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാന്‍ കഴിഞ്ഞതെന്ന് പാര്‍വതി പറഞ്ഞു.
അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കേണ്ടതുണ്ടെന്നും പാര്‍വതി പറഞ്ഞു.
മുംബൈയില്‍ നടക്കുന്ന മിയാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാര്‍വതി.
Comments