You are Here : Home / വെളളിത്തിര

സൂപ്പർസ്റ്റാറുകൾ പണിതു ; അവസരങ്ങൾ കുറഞ്ഞു

Text Size  

Story Dated: Sunday, November 04, 2018 06:58 hrs UTC

തെന്നിന്ത്യന്‍ സിനിമയിലെ സുന്ദരനായ വില്ലനാണ് നടന്‍ ദേവന്‍. ഒരുകാലത്ത് മലയാള സിനിമയില്‍ ശക്തമായ വേഷങ്ങള്‍ ചെയ്ത താരം കൂടുതല്‍ തിളങ്ങിയത് തമിഴകത്താണ്. നായകനേക്കാള്‍ സുന്ദരനായ വില്ലനായതിന്റെ പേരില്‍ സിനിമയില്‍ നേരിട്ട പ്രിസന്ധികള്‍ തുറന്നു പറയുകയാണ് നടന്‍ ദേവന്‍.
 
 
 
അഭിനയിക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലാത്ത കാലത്താണ് താന്‍ സിനിമയിലേക്ക് കടന്നു വന്നത്. എന്നാല്‍ വളരെപ്പെട്ടന്നു തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി , ജയറാം,സൂര്യ, വിജയ്, അജിത്, നാഗാര്‍ജുന തുടങ്ങിയ നടന്മാരുടെ വില്ലനാകാന്‍ ദേവന് കഴിഞ്ഞു. എന്നാല്‍ തന്റെ ആകാരമികവും സൗന്ദര്യവും കാരണം മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ തന്നെ വില്ലനാക്കാന്‍ ഭയപ്പെട്ടുവെന്ന് ദേവന്‍ പറയുന്നു.
 
'എന്തുകൊണ്ടെന്നറിയില്ല, പിന്നീട് മലയാളത്തിലെ ചില സൂപ്പര്‍സ്റ്റാറുകള്‍ എന്നെ അവരുടെ ചിത്രങ്ങളില്‍ നിന്ന് തഴഞ്ഞു. നായകനേക്കാള്‍ ശ്രദ്ധ വില്ലനുപോകുമോ എന്നവര്‍ ഭയപ്പെട്ടു. നായകനായും സഹനടനായും ഒക്കെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1987 ല്‍ ഇറങ്ങിയ ന്യൂഡല്‍ഹിയും തൊട്ടടുത്ത വര്‍ഷം റിലീസ് ചെയ്ത ആരണ്യകവും കരിയര്‍ ബ്രേക്കായി. പിന്നീടു തെന്നിന്ത്യന്‍ സിനിമാലോകത്ത് എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തില്‍ ലഭിച്ചതിനെക്കാളും മികച്ച വേഷങ്ങള്‍ എനിക്ക് അന്യഭാഷകളില്‍ ലഭിച്ചു.' ദേവന്‍ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.