വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂര്‍ത്തി (90) അന്തരിച്ചു. സിനിമയിലും ഡബ്ബിംഗിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് ലക്ഷ്മി. കൂടുതലും മുത്തശ്ശി കഥാപാത്രങ്ങളാണ് ലക്ഷ്മി കൃഷ്ണ മൂര്‍ത്തി ചെയ്തിട്ടുള്ളത്. ജി. അരവിന്ദന്, ഷാജി.എന്‍. കരുണ്‍ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്നു അവര്‍.
മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിക്ക് ചെന്നൈയില്‍ ബസന്ത് നഗറില്‍ സംസ്കരിച്ചു.
Comments