You are Here : Home / വെളളിത്തിര

ഈ കല്യാണം പൊടിപൊടിക്കും

Text Size  

Story Dated: Monday, November 12, 2018 03:28 hrs UTC

ഇറ്റലിയിലെ ലേക്ക് കോമോയില്‍ വെച്ച്‌ നവംബര്‍ 14, 15 തീയതികളിലാണ് ബോളിവുഡ് പ്രണയജോഡികളായ ദീപിക പദുക്കോണും, രണ്‍വീര്‍ സിംഗും വിവാഹിതരാകുന്നത്. അടുത്ത സുഹൃത്തുക്കളും, കുടുംബവും മാത്രമാണ് വിവാഹചടങ്ങുകളില്‍ പങ്കെടുക്കുക. സിനിമയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നവംബര്‍ 28ന് മുംബൈയില്‍ നടക്കുന്ന റിസപ്ഷനിലാകും എത്തുക.
 
 
 
ദീപിക, രണ്‍വീര്‍ വിവാഹ റിസ്പഷന്റെ വിശദവിവരങ്ങള്‍ അടങ്ങിയ ക്ഷണപത്രം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്തിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുക. ഇറ്റലിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ് അടുത്ത സുഹൃത്തുക്കളെ താരങ്ങള്‍ നേരിട്ടെത്തി ക്ഷണിച്ചിരുന്നു.
 
 
 
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിനായി നവംബര്‍ 3ന് താരദമ്ബതികള്‍ യാത്ര ആരംഭിച്ചിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ തങ്ങളെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരെ കണ്ട ശേഷമായിരുന്നു യാത്ര. രണ്‍വീറിന്റെ ബന്ധുക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
 
നവംബര്‍ ആദ്യ ആഴ്ച മുതല്‍ വിവാഹത്തിന് മുന്‍പുള്ള ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. ദീപികയുടെ ബെംഗളൂരുവിലെ വീട്ടില്‍ പൂജ നടന്നിരുന്നു. മുംബൈയില്‍ ഹല്‍ദി ചടങ്ങുകളും നടന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.