ജേക്കബിന്‍്റെ സ്വര്‍ഗ്ഗരാജ്യം , പൈപ്പിന് ചുവട്ടിലെ പ്രണയം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ മലയാളി നായിക റെബാ മോണിക്ക ജോണിന്‍്റെ തമിഴ് അരങ്ങേറ്റ ചിത്രമായ ജരുഗണ്ടി കേരളത്തില്‍ 23ന് പ്രദര്‍ശനത്തിനെത്തുന്നു .
യുവ നടന് ജയ് ആണ് നായകന് . ട്വിസ്റ്റുകള്‍ ,ആക്ഷേപ ഹാസ്യം , പ്രണയം , ആക്ഷന്‍ എന്നിങ്ങനെ ഒരു വിനോദ സിനിമയ്ക്കു വേണ്ട ചേരുവകളെല്ലാം ചേരുംപടി ചേര്‍ത്ത ഒരു യൂത്ത് ഫെസ്റ്റിവല്‍ പ്രതീതി സൃഷ്ടിക്കുന്ന ത്രില്ലര്‍ സിനിമയത്രെ ജരുഗണ്ടി. വെങ്കട് പ്രഭുവിന്്റെ സഹസംവിധായകനായിരുന്ന പിച്ചുമണിയാണ് സംവിധായകന് .
കന്നി ചിത്രമായ ജരു ഗണ്ടിയില്‍ ആദ്യന്തം കാണികളെ രസിപ്പിക്കുന്ന അവതരണ രീതിയാണ് താന്‍ അവലംബിച്ചിട്ടുള്ളതെന്ന് പിച്ചുമണി പറഞ്ഞു . തന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന നായകന് . അതിന്‍്റെ ഫലമായി അയാള്‍ അകപ്പെടുന്ന പ്രതിസന്ധികളും അതിനെ എങ്ങനെ തരണം ചെയ്യുന്നു എന്നതുമാണ് പ്രമേയം .
Comments