You are Here : Home / വെളളിത്തിര

സമ്മാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍, ആ പണം ചാരിറ്റിയ്ക്കു നല്‍കൂ...

Text Size  

Story Dated: Tuesday, November 13, 2018 05:24 hrs UTC

ആറു വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവില്‍ നാളെ വിവാഹിതരാവുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. വിവാഹ റിസപ്ഷനെത്തുന്ന അതിഥികള്‍ സമ്മാനം കൊണ്ടുവരരുതെന്നും സമ്മാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍, ആ പണം ചാരിറ്റിയ്ക്കു നല്‍കൂ എന്നുമാണ് അതിഥികളോട് ദീപികയും രണ്‍വീറും അഭ്യര്‍ത്ഥിക്കുന്നത്. സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ പണം ചെക്കായി, ദീപികയുടെ നേതൃത്വത്തിലുള്ള 'ദ ലിവ് ലൗ ലാഫ്' ഫൗണ്ടേഷന് സംഭാവന നല്‍കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മാനസികാരോഗ്യത്തെ കുറിച്ചും വിഷാദരോഗത്തെ കുറിച്ചുമൊക്കെ ആളുകളില്‍ ബോധവത്കരണം ഉണ്ടാക്കാനായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷനാണ് ദീപികയുടെ നേതൃത്വത്തിലുള്ള 'ദ ലിവ് ലൗ ലാഫ്'.
നവംബര്‍ 14, 15 ദിവസങ്ങളിലായി ഇറ്റലിയിലെ ലൊമ്ബാര്‍ഡി കോമോ തടാകക്കരയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് താരങ്ങളുടെ രാജകീയമായ വിവാഹം നടക്കുക. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെയും ആനന്ദ് പിരമാലിന്റെയും വിവാഹാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതും വില്ല ഡെല്‍ ബാല്‍ബിയാനെല്ലോ ആയിരുന്നു.
 
 
അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമേ ഇറ്റലിയിലെ റോയല്‍ വെഡ്ഡിങ് വേദിയിലേക്ക് ക്ഷണമുള്ളൂ. ഇറ്റലിയിലെ വിവാഹത്തിനു ശേഷം നവംബര്‍ 21 ന് ബാംഗ്ലൂരിലെ ദീപികയുടെ ജന്മനാട്ടില്‍ ഒരു വെഡ്ഡിംഗ് റിസപ്ഷനും താരങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. കൂടാതെ, സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമായി നവംബര്‍ 28 ന് മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലും വെഡ്ഡിങ് റിസപ്ഷന്‍ സംഘടിപ്പിക്കുന്നുണ്ട്.
 
 
 
ഇറ്റലിയിലേക്ക് പുറപ്പെടും മുന്‍പ് വിവാഹത്തിനു മുന്നോടിയായുള്ള പരമ്ബരാഗതമായ ആഘോഷങ്ങള്‍ ഇരുവരുടെയും വീടുകളില്‍ നടന്നിരുന്നു. ദീപികയുടെ ബാംഗ്ലൂരിലെ വീട്ടില്‍ പ്രത്യേക പൂജയും രണ്‍വീറിന്റെ മുംബൈയിലെ വീട്ടില്‍ ഹല്‍ദി ആഘോഷവും നടന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.