പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിനായുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകരും . ആദ്യ ചിത്രം ആദിയിലെ പോലെ തന്നെ മികച്ച മാര്‍ഷല്‍ സ്റ്റൈല്‍ ആക്ഷന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലുമുണ്ടാകും. ട്രെയ്നിലെ ഒരു സംഘടന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം നടന്നു. ട്രെയ്നിന്റെ ജനാലയില്‍ തൂങ്ങിക്കിടക്കുന്ന പ്രണവിന്റെ ചിത്രങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു.
അരുണ്‍ ഗോപി സംവിധാനം ചെയുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന് മുളകുപാടമാണ്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിനായി ആക്ഷന്‍ ഒരുക്കുന്നത്. വമ്ബന്‍ ആക്ഷന്‍ സീനുകള്‍ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഒരു സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഈ വേഷത്തിനായി ഏറെ നാളത്തെ സര്‍ഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു.
ആദ്യ ചിത്രമായ ആദിയില്‍ പ്രണവിന്റെ പാര്‍ക്കൗര്‍ അഭ്യാസ പ്രകടനങ്ങള്‍ കൈയടി നേടിയിരുന്നു. അതേ മികവ് സര്‍ഫിംഗിലും കൊണ്ടു വരുന്നതിനാണ് ശ്രമിക്കുന്നത്.ടോമിച്ചന് മുളകുപാടം നിര്‍മിക്കുന്ന ചിത്രം റൊമാന്റിക് ആക്ഷന്‍ ഗണത്തില്‍ വരുന്നു.
Comments