You are Here : Home / വെളളിത്തിര

ഇന്റർവ്യൂവിൽ കള്ളം പറയാറുണ്ട്

Text Size  

Story Dated: Sunday, November 25, 2018 02:37 hrs UTC

ഇന്റര്‍വ്യുകളില്‍ കള്ളം പറയാറുണ്ടെന്നും ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തി പറഞ്ഞിട്ടുണ്ടെന്നും മോഹന്‍ലാല്‍. മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഷൂട്ടൗട്ട് റൗണ്ടിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. ആ അഭിമുഖത്തിലും ശരിയല്ലാത്ത കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് മോഹന്‍ലാല്‍ ഒരു ചിരിയോടെ സമ്മതിച്ചു. കൂടെ അഭിനയിച്ചവരോട് പ്രണയം തോന്നിയിട്ടുണ്ടെന്നും ആദ്യ കാഴ്ചയില്‍ പ്രണയം തോന്നിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. പ്രായം കുറച്ചു പറയാറുണ്ടോ എന്ന ചോദ്യത്തിന് മാത്രമാണ് മോഹന്‍ലാല്‍ ഇല്ല എന്ന ഉത്തരം നല്‍കിയത്.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.